പാകിസ്ഥാനില്‍ പാസ്‌പോര്‍ട്ട് അച്ചടിക്കാന്‍ പോലും പണമില്ല; വിദ്യാര്‍ത്ഥികളും തൊഴിലാളികളും കാത്തിരിപ്പില്‍

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാന്‍ നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ പാകിസ്ഥാനില്‍ പാസ്‌പോര്‍ട്ട് അച്ചടി നിറുത്തിവച്ചു. പാസ്‌പോര്‍ട്ട് അച്ചടിക്കുന്നതിനാവശ്യമായ ലാമിനേഷന്‍ പേപ്പര്‍ വാങ്ങാന്‍ പോലും പണമില്ലാതായതിനാലാണ് അച്ചടി നിറുത്തി വച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതേ തുടര്‍ന്ന് രാജ്യത്ത് വിദ്യാര്‍ത്ഥികളും തൊഴിലാളികളും വിദേശത്ത് പോകാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ കാലതാമസം നേരിടുന്നത് വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉടന്‍തന്നെ പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും പാസ്‌പോര്‍ട്ട് ഓഫീസുകള്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കുന്നില്ല.

ഫ്രാന്‍സില്‍ നിന്നാണ് അച്ചടിയ്ക്കാവശ്യമായ ലാമിനേഷന്‍ പേപ്പറുകള്‍ പാകിസ്ഥാന്‍ എത്തിച്ചിരുന്നത്. പ്രതിദിനം മൂവായിരത്തില്‍ കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ വിതരണം നടന്നിരുന്ന സ്ഥാനത്ത് നിലവില്‍ പതിമൂന്നെണ്ണത്തില്‍ കുറവ് പാസ്‌പോര്‍ട്ടുകളേ വിതരണം ചെയ്യാന്‍ സാധിക്കുന്നുള്ളൂ. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍