പാകിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നു; ഷഹബാസ് ഷരീഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ രംഗത്ത്. ഷഹബാസ് ഷരീഫിന്റെ സര്‍ക്കാര്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുകയാണെന്ന് ഡാനിഷ് കനേരിയ ആരോപിച്ചു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിലൂടെയാണ് ഡാനിഷ് കനേരിയ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് പാക് പ്രധാനമന്ത്രി സംഭവത്തെ അപലപിക്കാത്തതെന്ന് കനേരിയ ചോദിക്കുന്നു. പ്രധാനമന്ത്രിയുടെ നിശബ്ദത യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണെന്നും കനേരിയ കുറിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് യഥാര്‍ത്ഥത്തില്‍ പങ്കില്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇതുവരെ അതിനെ അപലപിക്കാത്തത്. എന്തുകൊണ്ടാണ് നിങ്ങളുടെ സൈന്യം പെട്ടെന്ന് അതീവ ജാഗ്രതയിലായിരിക്കുന്നത്. നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തെ കുറിച്ച് ധാരണയുണ്ട്. നിങ്ങള്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നു. നിങ്ങള കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും കനേരിയ കുറിച്ചു.

Read more