പാകിസ്ഥാനില്‍ ടിവിയിലൂടെ പ്രഖ്യാപനം; ജനങ്ങളുടെമേല്‍ ഇന്ധന ഇടിത്തീ; പെട്രോളിനും ഡീസലിനും 35 രൂപ വര്‍ദ്ധിപ്പിച്ചു; പെട്രോള്‍ ലിറ്ററിന് 250 രൂപ

പാകിസ്ഥാനില്‍ പിടിവിട്ട് വിലക്കയറ്റം. സാമ്പത്തിക പ്രതിസന്ധി പിടിച്ചു നിര്‍ത്താനാവാതെ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചു. 35 രൂപവീതമാണ് പാക്ക് സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ടെലിവിഷന്‍വഴി ധനമന്ത്രി ഇഷാഖ് ധറാണ് വിലവര്‍ദ്ധനയുടെ കാര്യം ജനങ്ങളെ അറിയിച്ചത്. നിലവില്‍ പാക്കിസ്ഥാനിലെ പെട്രോള്‍ വില ലിറ്ററിന് 249 രൂപ 80 പൈസയായും ഡീസല്‍ വില 262 രൂപ 80 പൈസയായും ഉയര്‍ന്നു. മണ്ണെണ്ണയ്ക്ക് 18 രൂപ കൂട്ടിയിട്ടുണ്ട്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍വന്നു.

എല്ലാമാസവും ഒന്നുമുതല്‍ പതിനാറാം തീയതിവരെ രണ്ടാഴ്ചയിലൊരിക്കലാണ് പാകിസ്താനില്‍ എണ്ണവില പുതുക്കുന്നത്.
വിലവര്‍ധനയ്ക്ക് മുന്നോടിയായി പാകിസ്താനിലെ പെട്രോള്‍പമ്പുകളില്‍ കനത്തതിരക്കാണ് അനുഭവപ്പെട്ടത്. പാകിസ്താന്‍ രൂപയുടെ മൂല്യം കഴിഞ്ഞദിവസങ്ങളില്‍ വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

ഓയില്‍ ആന്‍ഡ് ഗ്യാസ് അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്നാണ് പാകിസ്താന്‍ ധനമന്ത്രി ന്യായീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പാകിസ്താന്‍ ബാഹ്യ ധനസഹായം അഭ്യര്‍ഥിച്ച് രം?ഗത്തെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടേയും കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റേയും പശ്ചാത്തലത്തില്‍ പാകിസ്താനെ പിന്തുണയ്ക്കാന്‍ അമേരിക്ക സമ്മതിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഏകീകരണത്തില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നവംബറില്‍ പണത്തിന്റെ വിതരണം ഐ.എം.എഫ് നിര്‍ത്തിവച്ചിരുന്നു. ഇതോടെയാണ് നിലനില്‍പ്പിനായുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ ആരംഭിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലാണ് ഇപ്പോള്‍ പാകിസ്താന്‍ രൂപ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കാന്‍ ചെലവു ചുരുക്കല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് രാജ്യം.

ഡോളറിനെതിരെ പാക്കിസ്ഥാന്‍ രൂപയുടെ വിനിമയനിരക്ക് 255 രൂപയായി കുറഞ്ഞു. 24 രൂപയുടെ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. അന്താരാഷ്ട്രനാണ്യനിധിയുടെ നിര്‍ദേശം അനുസരിച്ച് വിപണി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഐഎംഎഫില്‍ നിന്ന് അടിയന്തരസഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം