പാകിസ്ഥാന്‍ മന്ത്രിയെയും ഭാര്യയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാകിസ്ഥാന്‍ മന്ത്രിയെയും ഭാര്യയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാനിലെ മുതിര്‍ന്ന മന്ത്രിയായ മിര്‍ ഹസര്‍ ഖാന്‍ ബിജറാണി, ഭാര്യ ഫരിയ റസാഖ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കറാച്ചിയിലെ വസതിയില്‍ കിടപ്പറയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

സിന്ധ് പ്രവിശ്യയിലെ പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു മിര്‍ ഹസര്‍ ഖാന്‍ ബിജറാണി. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായിരുന്നു.

Read more

ഇദ്ദേഹത്തിന്റെ ഭാര്യ ഫരിയ റസാഖ് മാധ്യമ പ്രവര്‍ത്തകയായിരുന്നു. മരണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.