ട്രംപിന്റെ ജറുസലം പ്രഖ്യാപനം : പാലസ്തീന്‍ യുഎസ് സ്ഥാനപതിയെ തിരിച്ചു വിളിച്ചു

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു.
സ്ഥാനപതി ഹുസം സോംലോട്ടിനെ പിന്‍വലിക്കുകയാണെന്ന് പലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഡബ്ല്യുഎഎഫ്എ അറിയിച്ചു.

രണ്ടാഴ്ച മുന്‍പാണ് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് തര്‍ക്കം നിലനില്‍ക്കുന്ന ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചത്. ജറുസലമിലേക്ക് എംബസി മാറ്റുകയാണെന്നും ട്രംപ് അറിയിച്ചിരുന്നു. ട്രംപിന്റെ നടപടിയോട് പാലസ്തീനുള്ള അതൃപ്തി കാരണമാണ് അമേരിക്കയിലെ പലസ്തീന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചത്. സമാധാനത്തിന്റെ ഇടനിലക്കാരായി ഇനി അമേരിക്കയെ അംഗീകരിക്കില്ലെന്നു പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബാസ് വ്യക്തമാക്കി.

ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 13 പലസ്തീന്‍ പൗരന്‍മാരാണു കൊല്ലപ്പെട്ടത്. ട്രംപിന്റെ പ്രഖ്യാപനത്തെ കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭ വോട്ടിനിട്ടു തള്ളിയിരുന്നു. യു.എസിനെതിരേ വോട്ടുചെയ്താല്‍ രാജ്യങ്ങള്‍ക്കു നല്‍കുന്ന സഹായധനം റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വകവെക്കാതെയാണ് പൊതുസഭ പ്രമേയം പാസാക്കിയത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍