നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടു; പിറകെ സർ‌ക്കാർ ഉദ്യോഗസ്ഥനെ പുറത്താക്കി പരാഗ്വെ സർക്കാർ

ഇന്ത്യയിൽ നിന്നും ഒളിച്ചോടിയ ബലാത്സംഗ കേസ് പ്രതിയുമായ ആൾദൈവം നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യവുമായി ധാരണാപത്രം ഒപ്പിട്ട സംഭവത്തിൽ സർക്കാരുദ്യോഗസ്ഥനെ പുറത്താക്കി.ലാറ്റിനമേരിക്കൻ രാജ്യമായ പരാഗ്വേ കൃഷിമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെയാണ് മാറ്റിയത്.കൃഷിമന്ത്രാലയത്തിലെ ചീഫ് ഓഫ് സ്റ്റാഫ് അർണാൾഡോ ചമോറോയെയാണ് പദവിയിൽ നിന്ന് നീക്കിയത്.

നിത്യാനന്ദ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയിലെ ഉദ്യോഗസ്ഥൻ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ചമോറോ മാധ്യമങ്ങളോട് പറഞ്ഞു.അത് ഒരു തെക്കേ അമേരിക്കൻ ദ്വീപാണെന്നും പരാഗ്വയിൽ വൻ വിക്ഷേപം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവെന്നും അവർ ധരിപ്പിച്ചിരുന്നുവെന്നാണ് വാദം.വ്യാജ ഉദ്യോഗസ്ഥർ പരാഗ്വയിലെ കൃഷിമന്ത്രി കാർലോസ് ഗിമെനസിനെയും ചെന്ന് കണ്ടതിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കാൻ വിഭാവനം ചെയ്തിരുന്നതാണ് ചമോറോ ഒപ്പുവച്ച മെമ്മോറാണ്ടം.മന്ത്രാലയത്തിന്റെ ലെറ്റർഹെഡിൽ ഒദ്യോഗിക മുദ്രയും പതിപ്പിച്ച സ്ഥിതിയിലാണ് രേഖ കണ്ടെടുത്തത്.ഇതിൽ ചമോറോ നിത്യാനന്ദയെ പ്രശ്സിക്കയും ചെയ്തിട്ടുണ്ട്.സംഭവത്തിൽ പിഴവ് പറ്റിയതായി കൃഷിമന്ത്രാലയം പ്രസ്താവന ഇറക്കി.

ഇന്ത്യയിൽ നിന്നും ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടതിനു ശേഷം 2019 ൽ നാടുവിട്ട നിത്യാനന്ദ ഒരു വർഷത്തിന് ശേഷമാണ് അനുയായികൾക്കൊപ്പം താൻ സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെട്ട് രംഗത്തു വന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം