ജനങ്ങൾക്ക് ശല്യമാകുന്നു; ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കെനിയ

ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി കെനിയ. രാജ്യത്തിലെ ജനങ്ങൾക്ക് ശല്യമായി മാറിയെന്നാരോപിച്ചാണ് ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള തീരുമാനം. പത്തുലക്ഷത്തോളം കാക്കകളെയാണ് കൊന്നൊടുക്കുക. ഈ വർഷം അവസാനത്തോടെ ഇന്ത്യൻ കാക്കകളെ രാജ്യത്ത് നിന്നുതന്നെ തുടച്ചുനീക്കുകയാണ് കെനിയയുടെ ലക്ഷ്യം. ആക്രമകാരികളായ പക്ഷികളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ സർക്കാർ ആരംഭിക്കുന്നത് ഇതാദ്യമായിട്ടല്ല. 20 വർഷങ്ങൾക്ക് മുമ്പും ഇതുപോലെ രാജ്യം പക്ഷികളുടെ എണ്ണം കുറച്ചിട്ടുണ്ട്.

ഇന്ത്യൻ കാക്കകൾ കെനിയയിൽ വളരെയധികം ശല്യമായി മാറിയെന്നാണ് ആരോപണം ഉയരുന്നത്. ഇന്ത്യന്‍ ഹൗസ് ക്രോസ് എന്ന കാക്കകൾ രാജ്യത്തെ കർഷകർക്കും മറ്റ് പ്രാദേശികമായി കാണുന്ന പക്ഷികൾക്കും എല്ലാം ഭീഷണിയാണ് എന്ന് കണ്ടതിനെ തുടർന്നാണ് അവയെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ കാക്കകൾ രാജ്യത്തെ മറ്റ് പ്രാദേശിക പക്ഷികൾക്ക് വലിയ ഭീഷണിയാണെന്നാണ് കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് വിഭാഗം പറയുന്നത്.

കാക്കകളുടെ ശല്യം സഹിക്കാനാവുന്നില്ലെന്നാണ് കെനിയൻ തീരദേശത്തെ ഹോട്ടലുടമകളും കര്‍ഷകരും നിരന്തരം പരാതി പറയുന്നത്. അതുകൊണ്ട് തന്നെ കടുത്ത നടപടികളെടുക്കുകയാണ് വഴി എന്ന് വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്മൃൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസിയോകി പറഞ്ഞു. ഈ കാക്കകൾ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണ് കെനിയൻ സർക്കാർ.

പ്രാദേശികമായിട്ടുള്ള പക്ഷികളെ സംരക്ഷിക്കാനുള്ള മാർഗമെന്നോണമാണ് സർക്കാർ കടുത്ത നടപടികളിലേക്ക് പോകുന്നത്. 1940 -കളിലാണ് ഹൗസ് ക്രോസ് വിഭാ​ഗത്തിൽ പെടുന്ന ഈ കാക്കകൾ കിഴക്കന്‍ ആഫ്രിക്കയിലേക്ക് എത്തിച്ചേർന്നതെന്നാണ് കരുതുന്നത്. അതേസമയം, കെനിയ കൂടാതെ മറ്റ് രാജ്യങ്ങളിലേക്കും ഇന്ത്യൻ ഹൗസ് ക്രോസ് കാക്കകൾ എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം