നായകൾ സ്നേഹമുള്ള ജീവികളൊക്കെത്തന്നെ പക്ഷെ ആക്രമിച്ചാൽ ആ സ്നേഹമൊന്നും കാണുകയില്ല. അമേരിക്കയിലെ ലോവയിൽ യുവതിയെ അയൽവാസിയുടെ നായ കടിച്ചുകീറിയ വാർത്തയാണ് ഇപ്പോൾ മൃഗസ്നേഹികളെപ്പോലും ആശങ്കയിലാഴ്ത്തുന്നത്. ബ്രിട്നി സ്കോലാന്‍ഡ് എന്ന വനിതയാണ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായത്. നിലവിളി കേട്ടെത്തിയ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസാണ് നായകളെ വെടിവച്ചുകൊന്ന് യുവതിയെ രക്ഷിച്ചത്. വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോൾ യുവതി ചെന്നുചാടിയത് പിറ്റ്ബുളുകളുടെ മുന്നിലായിരുന്നു. കണ്ടപാടെ നായകൾ യുവതിക്കുനേരെ പാഞ്ഞു. പിന്നീട് ക്രൂരമായ ആക്രമണമാണ് നടന്നത്.ഖത്തും കൈകാലുകളിലുമായി ഗുരുതര പരിക്കേറ്റയുവതിയുടെ കൈകാലുകൾ നഷ്ടമാകുന്ന സ്ഥിതിയിലാണ്. അമ്മയുടെ വീട്ടിലെ ക്രിസ്തുമസ് ട്രീ അലങ്കരിക്കാനായി എത്തിയതായിരുന്നു യുവതി. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ.
ബ്രിട്നിക്ക് അവരുടെ ഇരുകാല്‍പാദങ്ങളും കൈകളുടെ ഭാഗങ്ങളുംനായയുടെ ആക്രമണത്തിൽ നഷ്ടമായി. തലയും മുഖവും പൂർവ്വസ്ഥിതിയിലേക്ക് എത്താന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.പ്രാദേശിക ആശുപത്രിയിലെത്തിച്ച യുവതിയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സാ സൌകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read more
ആക്രമണ സ്വഭാവമുള്ള വളർത്തുനായകളെ അലക്ഷ്യമായി വിട്ടതിൽ അയൽവാസികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ മാസത്തിൽ ഓസ്ട്രേലിയയിലെ പെർത്തിൽ ഓമനിച്ച് വളർത്തിയ റോട്ട് വീലർ ആക്രമിച്ച യുവതിക്ക് ഗുരുതരപരിക്കേറ്റതായി ഒരു വാർത്ത പുറത്ത് വന്നിരുന്നു. വളർത്തു മൃഗങ്ങളുടെ ആക്രമണങ്ങൾ അതിരുകടക്കുന്ന വാർത്തകൾ ഈയിടെയായി ലോകത്തിന്റെ പലഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.