യുവതിയെ കടിച്ച് കീറി കൈകാലുകൾ വേർപെടുത്തി; ജീവൻ രക്ഷിച്ചത് വളർത്തുനായകളെ വെടിവച്ച് കൊന്ന്

നായകൾ സ്നേഹമുള്ള ജീവികളൊക്കെത്തന്നെ പക്ഷെ ആക്രമിച്ചാൽ ആ സ്നേഹമൊന്നും കാണുകയില്ല. അമേരിക്കയിലെ ലോവയിൽ യുവതിയെ അയൽവാസിയുടെ നായ കടിച്ചുകീറിയ വാർത്തയാണ് ഇപ്പോൾ മൃഗസ്നേഹികളെപ്പോലും ആശങ്കയിലാഴ്ത്തുന്നത്. ബ്രിട്നി സ്കോലാന്‍ഡ് എന്ന വനിതയാണ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായത്. നിലവിളി കേട്ടെത്തിയ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസാണ് നായകളെ വെടിവച്ചുകൊന്ന് യുവതിയെ രക്ഷിച്ചത്. വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോൾ യുവതി ചെന്നുചാടിയത് പിറ്റ്ബുളുകളുടെ മുന്നിലായിരുന്നു. കണ്ടപാടെ നായകൾ യുവതിക്കുനേരെ പാഞ്ഞു. പിന്നീട് ക്രൂരമായ ആക്രമണമാണ് നടന്നത്.ഖത്തും കൈകാലുകളിലുമായി ഗുരുതര പരിക്കേറ്റയുവതിയുടെ കൈകാലുകൾ നഷ്ടമാകുന്ന സ്ഥിതിയിലാണ്. അമ്മയുടെ വീട്ടിലെ ക്രിസ്തുമസ് ട്രീ അലങ്കരിക്കാനായി എത്തിയതായിരുന്നു യുവതി. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ.

ബ്രിട്നിക്ക് അവരുടെ ഇരുകാല്‍പാദങ്ങളും കൈകളുടെ ഭാഗങ്ങളുംനായയുടെ ആക്രമണത്തിൽ നഷ്ടമായി. തലയും മുഖവും പൂർവ്വസ്ഥിതിയിലേക്ക് എത്താന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.പ്രാദേശിക ആശുപത്രിയിലെത്തിച്ച യുവതിയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സാ സൌകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആക്രമണ സ്വഭാവമുള്ള വളർത്തുനായകളെ അലക്ഷ്യമായി വിട്ടതിൽ അയൽവാസികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ മാസത്തിൽ ഓസ്ട്രേലിയയിലെ പെർത്തിൽ ഓമനിച്ച് വളർത്തിയ റോട്ട് വീലർ ആക്രമിച്ച യുവതിക്ക് ഗുരുതരപരിക്കേറ്റതായി ഒരു വാർത്ത പുറത്ത് വന്നിരുന്നു. വളർത്തു മൃഗങ്ങളുടെ ആക്രമണങ്ങൾ അതിരുകടക്കുന്ന വാർത്തകൾ ഈയിടെയായി ലോകത്തിന്റെ പലഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി