ബ്രസീലില്‍ വിമാനദുരന്തം; തകര്‍ന്നുവീണത് ജനവാസമേഖലയിലേക്ക്, 61 മരണം

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് യാത്രക്കാരും ക്രൂ അംഗങ്ങളും മരിച്ചു. 57 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്‍പ്പെടെ 61 പേരുമായി സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്.

ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബ്രസീല്‍ ടിവി ഗ്ലോബോ ന്യൂസ് വിമാനം വീണ് വലിയ പ്രദേശത്ത് തീപടരുന്നതിന്റെയും വിമാനത്തിന്റെ ഫ്യൂസ്ലേജില്‍ നിന്ന് പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

മറ്റൊരു ദൃശ്യങ്ങളില്‍ വിമാനം ആടിയുലഞ്ഞ് താഴേക്ക് പതിക്കുന്നതും വ്യക്തമാകുന്നുണ്ട്. വിമാനം തകര്‍ന്നുവീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.