ചൈനയില്‍ 133 യാത്രാക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. കുമിങ്ങില്‍ നിന്ന് ഗ്വാങ്ചൂവിലേക്ക് പോയ വിമാനം തെക്കന്‍ ചൈനയിലെ പര്‍വത നിരകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
പ്രാദേശിക സമയം 1.11 ന് പുറപ്പെട്ട വിമാനം ഏകദേശം ഒരു മണിക്കൂര്‍ പറന്നതിന് ശേഷം 2.22ഓടെ തകര്‍ന്നു വീണുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തീപിടുത്തം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ആഭ്യന്തര സര്‍വീസിലുള്ള വിമാനമാണ് തകര്‍ന്നത്. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിമാനത്തില്‍ 124 യാത്രക്കാരും 9 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.