ഹൗഡി മോദിയ്ക്കിടെ യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് മോദി

ഹൗഡി മോദി പരിപാടിയ്ക്കിടെ യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇതിന്റെ വീഡിയോ പങ്കുവെച്ചത്.

കോര്‍ണിന്റെ തോളില്‍ കൈവെച്ചുകൊണ്ട് മോദി ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കുന്ന കോര്‍ണിന്റെ ഭാര്യയോട് മാപ്പ് ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

“ഞാന്‍ താങ്കളോട് ക്ഷമ ചോദിക്കുന്നു, കാരണം ഇന്ന് താങ്കളുടെ പിറന്നാളാണ്. പക്ഷേ നിങ്ങളുടെ ജീവിതപങ്കാളി എന്നോടൊപ്പം സമയം ചിലവഴിക്കുകയാണ്.” മോദി പറഞ്ഞു. “ഇത് താങ്കളെ അസൂയാലുവാക്കും” എന്നും മോദി പറഞ്ഞു.മോദി കോര്‍ണിന്റെ ഭാര്യയെ ആശംസിക്കുകയും ചെയ്തു.

മോദിയ്ക്കും ട്രെംപിനുമൊപ്പം യു.എസിലെ നിരവധി ഉന്നതരും റാലിയില്‍ പങ്കെടുത്തിരുന്നു.ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഹൗഡി മോദി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പാണ് ഒരുക്കിയത്.

ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് മോദിക്ക് സ്വാഗതം ആശംസിച്ച് ഡോലക് കൊട്ടി ആഘോഷമായാണ് ഇന്ത്യന്‍ വംശജര്‍ ചടങ്ങ് നടക്കുന്ന സ്റ്റേഡിയിത്തില്‍ എത്തിയത്. അന്‍പതിനായിരത്തിലധികം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എന്‍ആര്‍ജി സ്റ്റേഡിയത്തിലുണ്ടായിരുന്നത്.

രാജ്യത്തിന്റെ വൈവിധ്യവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് ഹൗദി മോദിയില്‍ അരങ്ങേറിയത്.
അതേസമയം, “ഹൗഡി മോദി” പരിപാടിയ്ക്കെതിരെ വലിയതോതിലുള്ള പ്രതിഷധങ്ങളും ഹൂസ്റ്റണില്‍ നടന്നിരുന്നു. മോദിയ്ക്കെതിരെ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തി AdiosModi എന്ന ഹാഷ്ടാഗിലായിരുന്നു പ്രതിഷേധം.

യഥാര്‍ത്ഥ ഹിന്ദുക്കള്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തില്ല” , “ഹിന്ദുയിസം യഥാര്‍ത്ഥമാണ്, ഹിന്ദുത്വ വ്യാജവും” തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.”മോദി, നിങ്ങള്‍ക്കൊന്നും ഒളിക്കാനാവില്ല, നിങ്ങള്‍ കൂട്ടക്കുരുതി നടത്തിയയാളാണ്.” എന്നും മുദ്രാവാക്യങ്ങളുണ്ടായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം