ചെറുപ്പത്തില്‍ ഹിറ്റ്‌ലറുടെ സൈന്യത്തില്‍; വശമാക്കിയത് എട്ടു ഭാഷകള്‍; രണ്ട് പൗരത്വം; അല്‍ഫോന്‍സാമ്മയെ വിശുദ്ധനാക്കിയ മാര്‍പാപ്പ; ബെനഡിക്ട് കാലാതീതന്‍

ക്രൈസ്തവ സഭകളുടെ നവീകരണം വേഗത്തിലാക്കിത മാര്‍പ്പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍. ലോകത്തിലെ ഏല്ലാ രാജ്യങ്ങളും അദേഹത്തിന്റെ നിലപാടുകള്‍ അംഗീകരിച്ചിരുന്നു. ചെറുപ്പില്‍ തന്നെ ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ക്കപ്പെട്ടതിലൂടെയാണ് അദേഹം ദൈവവഴിയിലേക്ക് തിരിഞ്ഞത്. നാത്സി സൈന്യത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ അനുഭവിച്ച പീഡനങ്ങള്‍ നേരിട്ട്കണ്ടത് അദേഹത്തെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ യഥാര്‍ഥ നാമം ജോസഫ് റാറ്റ്സിംഗര്‍ എന്നാണ്.

1927 ഏപ്രില്‍ 16നു ജര്‍മനിയിലെ ബവേറി പ്രവിശ്യയിലെ മാര്‍ക്ക്ത്തലില്‍ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങര്‍ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്‌സിങ്ങര്‍ ജനിച്ചത്. 1945 ല്‍ സഹോദരന്‍ ജോര്‍ജ് റാറ്റ്സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്നു. 1951 ജൂണ്‍ 29 നു വൈദികനായി. 1977 ല്‍ മ്യൂണിക്കിലെ ആര്‍ച്ച്ബിഷപ്പായി.

1980 ല്‍ ബിഷപ്പുമാരുടെ സിനഡുകളില്‍ മാര്‍പാപ്പ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബര്‍ 25നു ‘ഡൊക്ട്രിന്‍ ഓഫ് ഫെയ്ത്’ സമൂഹത്തിന്റെ പ്രിഫെക്ടായി ചുമതലയേറ്റു. 2002 ല്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആയി. ജര്‍മനിയിലെ ഓസ്റ്റിയ ആര്‍ച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നു മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.

ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു എന്നിവയടക്കം എട്ടു ഭാഷകള്‍ അദേഹത്തിന് വശമായിരുന്നു. പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തിയായിരുന്നു. 1972 ഏപ്രില്‍ 16 ന് ജര്‍മ്മനിയിലെ ബവേറിയയില്‍ അദേഹം ജനിച്ചത്. 2005 ഏപ്രില്‍ 19നു നടന്ന പേപ്പല്‍ കോണ്‍ക്ലേവില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രില്‍ 25ന് മാര്‍പ്പാപ്പയെന്ന നിലയില്‍ ആദ്യ ദിവ്യബലി അര്‍പ്പിച്ചു. അതേ വര്‍ഷം മേയ് 7ന് സ്ഥാനമേറ്റു. 2005 2013 വരെ കാലയളവില്‍ മാര്‍പ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തല്‍സ്ഥാനത്തു നിന്നും രാജിവച്ചു. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പക്ക് രണ്ടു പൗരത്വങ്ങളാണുള്ളത്. ജര്‍മന്‍, വത്തിക്കാന്‍ എന്നിവയാണവ. യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നാണ് ബനഡിക്ട് പതിനാറാമന്‍ അറിയപ്പെട്ടിരുന്നത്. ധാര്‍മികതയുടെ കാവലാള്‍ എന്നും അദേഹത്തെ ചിലര്‍ വിശേഷിപ്പിച്ചിരുന്നു.

മികച്ച വിദ്യാഭ്യാസ അടിത്തറ ഉണ്ടായിരുന്ന ബെനഡിക്ട് പതിനാറാമന്‍ സഭയിലെ എല്ലാവരോടും വിദ്യാഭ്യാസത്തിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കുന്നതില്‍ വിജയിച്ചിരുന്നു. മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ് ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്റ് ഫ്രെയ്‌സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍,വിശ്വാസ തിരുസംഘത്തിന്റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍ തുടങ്ങിയ പദവികള്‍ അദേഹം വഹിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രത്യക്ഷപ്പെട്ട മാര്‍പ്പാപ്പയും ബെനഡിക്ട് പതിനാറാമനായിരുന്നു.ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിച്ച് അദേഹം സംവദിച്ചിരുന്നു. ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോയെ സന്ദര്‍ശിച്ച് ലോകശ്രദ്ധ നേടി. ഇന്ത്യയിലെ ആദ്യവിശുദ്ധയായി സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ നാമകരണം ചെയ്തത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായിരുന്നു.

കത്തോലിക്കാ സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ സ്വയം സ്ഥാനമൊഴിയുന്ന രണ്ടാമത്തെ പാപ്പ ഇദേഹമാണ്. 1415-ല്‍ ഗ്രിഗറി പതിനാറാമനാണ് രാജിവെച്ച ആദ്യ മാര്‍പാപ്പ. സഭയിലെ അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നായിരുന്നു ആ രാജി. ആറു നൂറ്റാണ്ടിനിടെ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യമാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍.

ഗര്‍ഭച്ഛിദ്രത്തെയും സ്വവര്‍ഗവിവാഹങ്ങളെയും നഖശിഖാന്തം അദേഹം എതിര്‍ത്തു. വിട്ടുവീഴ്ചകള്‍ക്ക് ഒരിക്കലും തയ്യാറായില്ല. കുടുംബമൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. 66 പുസ്തകങ്ങളും മാര്‍പാപ്പ എന്ന നിലയില്‍ മൂന്ന് ചാക്രിക ലേഖനങ്ങളും മൂന്ന് അപ്പസ്തോലിക പ്രബോധനങ്ങളും ബെനഡിക്ട് പതിനാറാമന്റേതായിട്ടുണ്ട്. സത്യത്തിന്റെ സ്നേഹം, ദൈവം സ്നേഹമാകുന്നു, രക്ഷയുടെ പ്രത്യാശ എന്നിവയാണ് ചാക്രിക ലേഖനങ്ങള്‍.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ