ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; 48 മണിക്കൂര്‍ കൂടി നിരീക്ഷണത്തിൽ തുടരും

രോഗ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ 48 മണിക്കൂര്‍ കൂടി നിരീക്ഷണത്തിൽ തുടരും. മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പ ഇന്നലെ മറ്റാരുടെയും സഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു.

കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഇന്നലെ ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു. പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ പോപ്പിന് ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു. അതേസമയം 48 മണിക്കൂർ കൂടി പോപ്പ് നിരീക്ഷണത്തിൽ തുടരുമെന്നും വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ ആശങ്കകൾ ഉണ്ടായിരുന്നു. ഇടക്ക് പുരോഗതി ഉണ്ടായിരുന്നെങ്കിലും ഇടക്ക് ഗുരുതരമായിരുന്നു. ശ്വാസതടസവും ഛർദ്ദിയും മൂർച്ഛിച്ചതായും മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read more