വിശ്വാസികളെ അഭിസംബോധന ചെയ്‌ത്‌ ഫ്രാൻസിസ് മാർപാപ്പ; ആശുപത്രി വിട്ടു

ഫ്രാൻസിസ് മാർപാപ്പ ജെമെല്ലി ആശുപത്രി വിട്ടു. ഇക്കഴിഞ്ഞ കുറെ നാളുകളായി ന്യുമോണിയ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അതേസമയം ആശുപത്രി വിട്ടെങ്കിലും രണ്ട് മാസത്തെ വിശ്രമം ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

ഫെബ്രുവരി 14 ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടക്ക് അസുഖം ഭേതമായിരുന്നെങ്കിലും പിന്നീട് ആരോഗ്യം വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ തുടരുകയായിരുന്നു. ന്യുമോണിയയിൽ നിന്ന് മുക്തനാണെങ്കിലും, പൂർണ്ണമായി സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ആശുപതിയുടെ പത്താം നിലയുടെ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പ്പാപ്പയെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പ്പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു.