അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സുഡാന്‍ സന്ദര്‍ശനത്തിനുശേഷം റോമിലേക്കു മടങ്ങവേയാണ് പ്രഖ്യാപനം. ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചു.
സെപ്റ്റംബറില്‍ ഫ്രാന്‍സിലെ മാര്‍സെല്ലിയില്‍ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും പങ്കെടുക്കും. മംഗോളിയ സന്ദര്‍ശിച്ചാല്‍, അവിടെയെത്തുന്ന ആദ്യ മാര്‍പാപ്പയാകും പോപ്പ് ഫ്രാന്‍സിസ്.
ഈ വര്‍ഷം മംഗോളിയ സന്ദര്‍ശിക്കാനും മാര്‍പ്പാപ്പയ്ക്ക് പദ്ധതിയുണ്ട്. അങ്ങനെയെങ്കില്‍ മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പ.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യയുടെ ക്ഷണം വലിയ സമ്മാനമായിട്ടാണ് കാണുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായി വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം. 1999 ല്‍ ജോണ്‍പോള്‍ രണ്ടാമനായിരുന്നു അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച മാര്‍പാപ്പ.