ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് നേതൃത്വം വഹിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്. ഇതു സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിനായി എട്ടുമാസക്കാലമുള്ള നിരവധി നടപടിക്രമങ്ങളുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയവും നടക്കണം.
മാര്‍പാപ്പയ്ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് അതീവ താത്പര്യമുണ്ടെന്ന് അദേഹം വെളിപ്പെടുത്തി. കോവിഡുകാലത്ത് മാറ്റിവച്ച പല വിദേശയാത്രകളും ക്രിസ്തുജയന്തി 2025മായി ബന്ധപ്പെട്ട നിരവധി പദ്ധതികളും ഈവര്‍ഷം നടക്കും. ഇതിനുശേഷമായിരിക്കും ഇന്ത്യ സന്ദര്‍ശനത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ആലോചന നടത്തുന്നതെന്നും മാര്‍ ജോര്‍ജ് കൂവക്കാട്ട് പറഞ്ഞു.
കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടശേഷം നാട്ടിലെത്തിയ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന് മാതൃകലാലയമായ ചങ്ങനാശേരി എസ്ബി കോളജിലും സ്വീകരണം നല്‍കി. ജര്‍മനിയിലെ സ്റ്റുറ്റ്ഗാര്‍ട്ട് റോര്‍ട്ടന്‍ബര്‍ഗ് രൂപത സംഭാവനയായി നല്‍കി കോളജില്‍ സ്ഥാപിച്ച 150 കെവിയുടെ സൗരോര്‍ജപ്ലാന്റിന്റെ സ്വിച്ച്ഓണ്‍ കര്‍മം മാര്‍ ജോര്‍ജ് കൂവക്കാട്ട് നിര്‍വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, ബര്‍സാര്‍ ഫാ. ജയിംസ് കലയംകണ്ടം, പിആര്‍ഒ ഫാ. ജോസ് മുല്ലക്കരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 1992-1995 ബിഎസ്സി കെമിസ്ട്രി ബിരുദ ബാച്ചിലാണ് മാര്‍ ജോര്‍ജ് കൂവക്കാട്ട് എസ്ബി കോളജില്‍ പഠനം നടത്തിയത്.