ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. ചടങ്ങുകൾക്ക് മുന്നോടിയായുള്ള ദിവ്യബലി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിച്ചു. മുഖ്യകാർമികനായി കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജോവാനി ബത്തീസ്ത. അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരമാണ് എത്തിയിരിക്കുന്നത്. വിവിധ രാഷ്ട്രത്തലവൻമാർ ആദരാഞ്ജലി അർപ്പിച്ചു.
ചടങ്ങുകൾക്ക് ശേഷം മാർപാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെ കൊണ്ടുപോകും. അവിടെ നിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലാണ് സംസ്കാരം. വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശ്വാസികൾക്കുള്ള കാരുണ്യ വിതരണം നടന്നിരുന്നു.
Read more
ചത്വരത്തിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 170 ലോകരാജ്യങ്ങളുടെ നേതാക്കൾ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിട്ടുണ്ട്.