റോഹിങ്ക്യ പരാമര്‍ശിക്കാതെ മാര്‍പാപ്പ; മൂന്നുദിന സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്ക്

നാലുദിവസത്തെ മ്യാന്‍മര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ബംഗ്ലാദേശിലെത്തും. രോഹിങ്ക്യന്‍ പ്രശനത്തെ പറ്റി പരാമര്‍ശിക്കാതെയും എന്നാല്‍ വിവാദ വിഷയങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിച്ചുമാണ് മാര്‍പാപ്പയുടെ മ്യാന്‍മര്‍ സന്ദര്‍ശനം പൂര്‍ത്തിയായത്. സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂ ചിയുമായി നടത്തിയ ചര്‍ച്ചയിലും റോഹിങ്ക്യ എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് മാര്‍പാപ്പ സഹവര്‍ത്തിത്വത്തിന് ആഹ്വാനംചെയ്തത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് ഉച്ചയോടെയാകും മാര്‍പാപ്പ ബംഗ്ലാദേശിലെത്തുക. ധാക്കയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും മാര്‍പാപ്പ സന്ദര്‍ശിക്കും.

Read more

സ്‌നേഹവും സഹിഷ്ണുതയും ഉള്‍പ്പെടെ ശ്രീബുദ്ധന്‍ പഠിപ്പിച്ച പാഠങ്ങള്‍ തന്നെയാണു ക്രിസ്തുമതത്തിന്റെയും സന്ദേശമെന്നു ബുദ്ധഭിക്ഷുക്കളുടെ പരമോന്നത കൗണ്‍സിലായ സംഘയില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. അനീതിയെ നീതികൊണ്ടും അസത്യത്തെ സത്യം കൊണ്ടും നേരിടാന്‍ ബുദ്ധമതം പഠിപ്പിക്കുന്നു. സമാനമായ പ്രബോധനം ഫ്രാന്‍സിസ് അസീസിയും നടത്തിയെന്നു പാപ്പ പറഞ്ഞു. രോഹിങ്ക്യ പ്രശ്‌നം പറയാതിരിക്കണം എന്നു മ്യാന്‍മറിലെ കത്തോലിക്കാ സഭാനേതൃത്വം മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചിരുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള ന്യൂനപക്ഷ കത്തോലിക്കരുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു അവരുടെ ആശങ്ക. രോഹിങ്ക്യ പ്രശ്‌നം അദ്ദേഹത്തിന് ഉന്നയിക്കേണ്ടി വന്നില്ല. അതിനു മുതിര്‍ന്നതു മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചി തന്നെയാണ്. മൂന്നു ദിവസത്തെ സന്ദര്‍ശനമാണ് ബംഗ്ലാദേശിലേത്.