31 വയസിൽ മരിക്കുമെന്ന് പ്രവചനം, ആയുസ് വർധിപ്പിക്കാൻ ഓൺലൈനിലൂടെ കർമ്മങ്ങൾ ചെയ്യാമെന്ന് വാഗ്ദാനം; 1.75 കോടി തട്ടിയെടുത്ത വ്യാജനെ കണ്ട് യുവതി ഞെട്ടി

ആയുസ് വർധിപ്പിച്ച് നൽകാമെന്ന് മോഹന വാഗ്ദാനം നൽകി യുവതിയെ തട്ടിപ്പിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. ഓൺലൈൻ ചാറ്റിലൂടെ സിദ്ധനെന്ന പേരിൽ വിശ്വാസം നേടിയെടുത്താണ് യുവാവ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വീരൻ ഇവരിൽ നിന്നും കൈകലാക്കിയത് 1.75 കോടി രൂപയാണ്.

ചൈനയിലാണ് സംഭവം. 30 കാരിയായ സിയോക്സിയ എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. 31 വയസ്സ് വരെ മാത്രമേ സിയോക്സിയ ജീവിച്ചിരിക്കുകയുള്ളൂവെന്ന് ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ പണചിലവുള്ള ചില പരിഹാര കർമ്മങ്ങൾ ചെയ്താൽ ആയുസിന്‍റെ ദൈർഘ്യം വർധിപ്പിക്കാമെന്നും ഇയാൾ സിയോക്സിയോട് പറഞ്ഞു. തുടര്‍ന്ന് ഇതിനായി 1.75 ലക്ഷം രൂപ തട്ടിപ്പ് വീരൻ യുവതിയോട് ആവശ്യപ്പെട്ടു.

താൻ മരിച്ചു പോയേക്കുമോയെന്ന ഭയത്താൽ കപട സന്യാസി പറഞ്ഞതെല്ലാം വിശ്വസിച്ച യുവതി പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടം ആരംഭിച്ചു. കുടുംബാംഗങ്ങളുടെ കയ്യിൽ നിന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കയ്യിൽ നിന്നും വാങ്ങിയും ഓൺലൈൻ ലോണുകൾ വഴിയും സഹോദരി തന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു അപ്പാർട്ട്മെന്‍റ് പണയപ്പെടുത്തിയും ഒരുവിധത്തില്‍ പണം കണ്ടെത്തിയ അവര്‍, അത് അയാള്‍ക്ക് കൈമാറി.

തനിക്ക് പണം നൽകിയതിനെക്കുറിച്ച് പുറത്താരോടെങ്കിലും പറഞ്ഞാൽ ഫലം ലഭിക്കില്ലെന്നും ഇയാൾ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാളുടെ വിവരം ഒന്നും ലഭിക്കാതെയായി. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് സിയോക്സിയയ്ക്ക് മനസ്സിലാക്കിയത്. അതോടെ ആകെ തളർന്നുപോയ സിയോക്സിയയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ അവളെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി സംഭവിച്ച കാര്യങ്ങൾ പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ആരാണെന്ന് ആരിജ്ഥായോടെ യുവതി ഞെട്ടി. യഥാർത്ഥത്തിൽ ഓൺലൈനിലൂടെ അവളോട് സംസാരിച്ച് കൊണ്ടിരുന്ന വ്യാജ സിദ്ധൻ അവളുടെ റൂംമേറ്റും അടുത്ത സുഹൃത്തുമായിരുന്ന ലു എന്ന യുവാവായിരുന്നു.

ലു തന്നെയായിരുന്നു ഓൺലൈൻ ചാറ്റ് ആപ്പിൽ വാംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യാജ സന്യാസിയുടെ വിവരങ്ങൾ സിയോക്സിയ്ക്ക് പരിചയപ്പെടുത്തിയതും. അറസ്റ്റിലായ ലൂവിനോട് സിയോക്സയുടെ കയ്യിൽ നിന്നും തട്ടിയെടുത്ത പണം മുഴുവൻ ഉടൻ തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം