യുക്രെയ്ൻ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി; യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യം, സെലൻസ്‌കിയുമായി കൂടിക്കാഴ്ച

യുക്രെയ്ൻ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡൻ്റ് വ്‌ളാഡമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 23-നായിരിക്കും പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനം. റഷ്യയുമായുള്ള യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മോദി സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ പ്രധാനമന്ത്രി റഷ്യ സന്ദർശിച്ച് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ വ്‌ളാഡമിർ സെലൻസ്‌കി അപലപിച്ചിരുന്നു. സമാധാന ശ്രമങ്ങൾക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു സെലൻസ്‌കി പറഞ്ഞത്.

22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി റഷ്യൻ സന്ദർശനം നടത്തിയത്. റഷ്യന്‍ സന്ദർശനത്തില്‍ ആണവോർജം, കപ്പൽ നിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. റഷ്യൻ സന്ദർശനത്തിന് പിന്നാലെയാണിപ്പോൾ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കാൻ ഒരുങ്ങുന്നത്.

Latest Stories

RCB VS PBKS: ആര്‍സിബി- പഞ്ചാബ് മത്സരത്തില്‍ വില്ലനായി മഴ, ഇന്ന് മത്സരം നടക്കുകയാണെങ്കില്‍ ഇത്ര ഓവര്‍ മാത്രം കളി, ആകാംക്ഷയോടെ ആരാധകര്‍

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളെ കാണില്ല: പി വി അൻവർ

അവന്‍ കോഹ്ലിയേക്കാള്‍ വലിയ കളിക്കാരനാവും, ലോകോത്തര കളിക്കാര്‍ക്കൊപ്പം അവന്റെ പേരും ചേര്‍ക്കപ്പെടും, തുറന്നുപറഞ്ഞ് ടീം ഓണര്‍

കേസ് വെറും ഓലപ്പാമ്പെന്ന് പിതാവ് ചാക്കോ; ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും

IPL 2025: സഞ്ജുവും ദ്രാവിഡും തമ്മില്‍ പ്രശ്‌നം, താരം ഇനി കളിക്കില്ല? ശരിക്കും സംഭവിച്ചത് എന്ത്, ഒടുവില്‍ മറുപടിയുമായി രാജസ്ഥാന്‍ കോച്ച്‌

ദിവ്യ എസ് അയ്യർ നടത്തിയത് ഗുരുതരമായ ചട്ടലംഘനം, പരാതി നൽകി യൂത്ത് കോൺഗ്രസ്

കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ വാട്ട്സാപ്പ് വഴി ചോർത്തിയെന്ന് പരാതി

എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ജയത്തിലെ ക്രമക്കേട്, ഫഡ്‌നാവിസിനെ വിളിപ്പിച്ച് കോടതി; എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

യുഎഇക്കെതിരായ സുഡാന്റെ വംശഹത്യ കേസ്; അന്താരഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു