കാലിഫോര്‍ണിയയിലെ ഹൈന്ദവ ക്ഷേത്രത്തിനെതിരെ ഖാലിസ്ഥാൻ അനുകൂലികളുടെ അതിക്രമം. ക്ഷേത്രത്തിന്റെ ചുവരുകളിൽ ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവും ഖാലിസ്ഥാൻ അനുകൂലവുമായ ചുവരെഴുത്തുകൾ നടത്തി. നെവാര്‍ക്ക് നഗരത്തിലുള്ള ക്ഷേത്രത്തിലാണ് സംഭവം.
ക്ഷേത്ര ഭിത്തിയുടെ ചിത്രങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന് എക്സില്‍ പങ്കുവച്ചിട്ടുണ്ട്. നെവാർക്കിലുള്ള സ്വാമിനാരായണ ക്ഷേത്രത്തിന്റെ പുറംചുവരുകളിലാണ് ഖാലിസ്ഥാൻ അനുകൂലികൾ ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയത്. പുറം ഭിത്തിയിൽ ചുവരെഴുത്തുകൾ കണ്ടെത്തിയ ക്ഷേത്ര ഭരണസമിതി പ്രാദേശിക അധികാരികളെ അറിയിക്കുകയായിരുന്നു.
#Breaking: Swaminarayan Mandir Vasana Sanstha in Newark, California was defaced with pro-#Khalistan slogans.@NewarkCA_Police and @CivilRights have been informed and full investigation will follow.
We are insisting that this should be investigated as a hate crime. pic.twitter.com/QHeEVWrkDj
— Hindu American Foundation (@HinduAmerican) December 22, 2023
Read more
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നു. സമ്പത്തിൽ പൊലീസ്അന്വേഷണം ആരംഭിച്ചു. സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്നും നെവാർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിനെയും ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സിവിൽ റൈറ്റ്സ് ഡിവിഷനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.