'റഷ്യയിൽ വലിയ വ്യോമാക്രമണം ഉണ്ടായാൽ തിരിച്ചടി ആണവായുധം ഉപയോഗിച്ച്'; പാശ്ചാത്യ രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പ് നൽകി പുടിൻ

പാശ്ചാത്യ രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഏതെങ്കിലും രാജ്യത്തിൽ നിന്ന് റഷ്യയിലേക്ക് വൻതോതിലുള്ള വ്യോമാക്രമണം ഉണ്ടായാൽ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ ആണവ പ്രതിരോധം ചർച്ച ചെയ്യാൻ മോസ്‌കോയിലെ ഉന്നത സുരക്ഷാ കൗൺസിലുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് പുടിൻ്റെ ഭീഷണി.

രാജ്യത്തിനെതിരെ മിസൈലുകളോ വിമാനങ്ങളോ ഡ്രോണുകളോ വൻതോതിൽ വിക്ഷേപിക്കുന്നതിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചാൽ ആണവായുധം ഉപയോഗിക്കുന്നത് പരിഗണിക്കുമെന്നായിരുന്നു പുടിന്റെ പരാമർശം. യുക്രെയ്‌നുമായുള്ള സംഘർഷം കനക്കുന്നതിനിടെ ദീർഘദൂര പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആഴത്തിൽലുള്ള ആക്രമണം നടത്താൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ അമേരിക്കയോട് അഭ്യർത്ഥിച്ച പശ്ചാത്തലത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.

റഷ്യയ്‌ക്കെതിരായ മറ്റൊരു രാജ്യത്തിൻ്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഒരു ആണവശക്തിയെ ആക്രമണത്തിൽ പങ്കാളിയായി കണക്കാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. യുക്രെയ്‌നിന് സൈനിക പിന്തുണ നൽകുന്നതിൽ നിന്ന് പാശ്ചാത്യരാജ്യങ്ങളെ തടയാൻ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് പുടിൻ നേരത്തെയും ഭീഷണി ഉയർത്തിയിട്ടുണ്ട്.

അതേസമയം ‘ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗ് അല്ലാതെ ലോകത്തെ ഭയപ്പെടുത്താൻ റഷ്യയ്ക്ക് ഇനി ഒരു ഉപകരണവുമില്ല. ഈ ഭീഷണി വിലപ്പോകില്ല’- എന്നായിരുന്നു യുക്രയ്ന്റെ പ്രതികരണം. യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി, റഷ്യയ്ക്കുള്ളിലെ ദീർഘദൂര പ്രദേശങ്ങളെ ലക്ഷ്യമിടാൻ ബ്രിട്ടീഷ് സ്റ്റോം ഷാഡോ മിസൈലുകളും യുഎസ് നിർമ്മിത അറ്റാക്ംസ് മിസൈലുകളും ഉപയോഗിക്കാൻ മാസങ്ങളായി അനുമതി തേടുകയാണ്.

Latest Stories

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍