റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വിന്റർ ഒളിമ്പിക്‌സിനായും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചക്കും ബീജിംഗിൽ എത്തി. അമേരിക്കയുമായുള്ള ബന്ധം ഉലയുന്നതിനിടെ ചൈനക്ക് പ്രകൃതി വാതകം നൽകാനുള്ള കരാറുമായാണ് പുടിന്റെ വരവ്.
10 ബില്യൻ ക്യുബിക് മീറ്റർ പ്രകൃതിവാതകം കൂടുതലായി നൽകാനുള്ള കരാർ ആണ് ഒരുങ്ങുന്നത്. ഹൈഡ്രോ കാർബൺ വിതരണത്തിൽ മുൻ നിരയിലുള്ള റഷ്യ ഉക്രൈൻ പ്രശ്നത്തെ തുടർന്ന്, ചൈനയുമായുള്ള ബന്ധം ശാക്തീകരിക്കുകയാണ്.ചൈന ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഉപഭോക്താവാണ്.
Read more
വലിയ ഇവന്റുകൾ നടത്തി മികവ് തെളിയിച്ചതാണെന്ന് സൂചിപ്പിച്ച് പുടിൻ ഷീക്ക് ആശംസ നേർന്നു