അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ വെല്ലുവിളിച്ച് റഷ്യന്‍ പ്രസിഡന്റ്; അറസ്റ്റ് വാറണ്ടിന് പുല്ലുവില നല്‍കി മംഗോളിയയിലേക്ക്; അകമ്പടിയായി പത്തു വിമാനങ്ങളും 500 സൈനികരും

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് പുല്ലുവില നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. വാറണ്ട് നിലനില്‍ക്ക തന്നെ മംഗോളിയ സന്ദര്‍ശിക്കുമെന്ന് അദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ഇന്നാണ് അദ്ദേഹം മംഗോളിയയില്‍ എത്തുക. യുക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗരാജ്യമാണ് മംഗോളിയ. കോടതി നിയമപ്രകാരം അറസ്റ്റ് വാറന്റുള്ള രാജ്യത്ത് എത്തിയാല്‍ പിടികൂടി തടങ്കലില്‍ വെക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. അതിനാല്‍ തന്നെ പത്തുവിമാനങ്ങളുടെയും 500ല്‍ അധികം സൈനികരുടെയും അകമ്പടിയുമായാണ് പുടിന്‍ എത്തുന്നത്.

അതേസമയം, റഷ്യക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാനുള്ള നിയന്ത്രണം നീക്കണമെന്ന് പശ്ചാത്യ രാജ്യങ്ങളോട് യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഇതിനിടെ പാശ്ചാത്യശക്തികള്‍ യുക്രെയ്‌നു നല്കിയ അത്യാധുനിക അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനങ്ങളിലൊന്ന് തകര്‍ന്നു. തിങ്കളാഴ്ച യുക്രെയ്‌നു നേര്‍ക്ക് റഷ്യ നടത്തിയ വന്‍ മിസൈല്‍- ഡ്രോണ്‍ ആക്രമണത്തിലായിരുന്നു തകര്‍ച്ച. വിമാനത്തിന്റെ പൈലറ്റ് മരിച്ചു. റഷ്യ തൊടുത്ത നാലു മിസൈലുകള്‍ ഈ പൈലറ്റ് വെടിവച്ചിട്ടു.

യുക്രെയ്ന്‍ പക്ഷത്ത് ആദ്യമായാണ് എഫ്-16 വിമാനം തകരുന്നത്. കഴിഞ്ഞമാസം അവസാനമാണ് ഈ വിമാനങ്ങള്‍ യുക്രെയ്‌നു ലഭിച്ചത്. ബെല്‍ജിയം, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് രാജ്യങ്ങള്‍ 65 എഫ്-16 വിമാനങ്ങള്‍ നല്കാമെന്നാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ ആറെണ്ണമാണു കഴിഞ്ഞമാസം യുക്രെയ്‌നു ലഭിച്ചത്.

Latest Stories

ബുംറയുടെ ഈ പെരുമാറ്റം പ്രതീക്ഷിക്കാത്തത്, കോഹ്‌ലിയോട് പറഞ്ഞത് ആ കാര്യം; നടന്നത് ഇങ്ങനെ

റെക്കോഡ് തുകയുമായി ഋഷഭ് പന്ത്, ലാഭം ഉണ്ടാക്കി ഗുജറാത്തിന്റെ തകർപ്പൻ നീക്കം; ലേലത്തിൽ സംഭവിച്ചത് ഇങ്ങനെ

മാസങ്ങളായി ഞാന്‍ മുംബൈയിലാണ്, റഹ്‌മാനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു, സല്‍പ്പേരിന് കളങ്കം വരുത്തരുത്: സൈറ ബാനു

ഹെന്റമ്മോ, അയ്യരുവിളികൾ; ലേലത്തിൽ കോടി കിലുക്കവമായി അർശ്ദീപും റബാഡയും ശ്രേയസും; സ്വന്തമാക്കിയത് ഇവർ

നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കുറ്റവാളികള്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയോട് മുട്ടാൻ നിക്കല്ലേ, പണി പാളും; പെർത്തിൽ വീർപ്പ് മുട്ടി കങ്കാരു പട

അച്ഛന്റെ മരണത്തോടെ വിഷാദത്തിലേക്ക് വഴുതിവീണു, കൈപ്പിടിച്ചുയര്‍ത്തിയത് സിനിമ, ആശ്വാസമായത് ആരാധകരും: ശിവകാര്‍ത്തികേയന്‍

'ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു'; പരിഹസിച്ച് മസ്‌ക്

ഉത്തര്‍പ്രദേശില്‍ മസ്ജിദില്‍ സര്‍വേയ്ക്കിടെ സംഘര്‍ഷം; ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്

വനിതകള്‍ക്ക് അതിവേഗ വായ്പ, കുറഞ്ഞ പലിശ; എസ്ബിഐ യുമായി കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ആദ്യഘട്ടത്തില്‍ 500 കോടി