മൂന്നര വര്‍ഷത്തിന് ശേഷം സൗദി- ഖത്തര്‍ അതിര്‍ത്തി തുറന്നു; ഉപരോധം അവസാനിച്ചു

മൂന്നര വർഷത്തെ ഭിന്നതകൾക്കൊടുവിൽ സൗദി- ഖത്തർ അതിർത്തി തുറന്നു. ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ തുറക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജി​സി​സി ഉ​ച്ച​കോ​ടി സൗ​ദി അ​റേ​ബ്യ​യി​ൽ ചേ​രാ​നി​രി​ക്കെ​യാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം. 2017 ജൂണിലാണ് സൗദി ഖത്തറിന് മേൽ ഉപ​രോധം പ്രഖ്യാപിക്കുന്നത്. തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ ഈജിപ്ത്, സൗദി, ബഹ്‌റിൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷം അതിർത്തി തുറക്കുന്നത് ആദ്യമാണ്.

ഖത്തറിന് മേലുള്ള ഉപരോധം പിൻവലിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് അതിർത്തി തുറന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്‌. ഇതിനിടെ ഗൾഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അൽ ഉലയിൽ തുടക്കമാകും.  വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ഉച്ചകോടി. 41-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് അൽത്താനിക്കുൾപ്പെടെ എല്ലാ രാഷ്ട്രത്തലവന്മാർക്കും സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണക്കത്ത് അയച്ചിരുന്നു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?