എലിസബത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശം; നിരീക്ഷണത്തില്‍

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. ബാല്‍മോറലിലെ കൊട്ടാരത്തില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതോടെ രാജ്ഞി പങ്കെടുക്കേണ്ടിയിരുന്ന പ്രിവി കൗണ്‍സില്‍ മാറ്റിവച്ചു. രാജ്യത്തിനു മുഴുവന്‍ ആശങ്കയുണ്ടാക്കുന്നതാണ് വാര്‍ത്തയെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് അറിയിച്ചു. താനും രാജ്യവും രാജ്ഞിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ചാള്‍സ് രാജകുമാരനും രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജകുമാരന്‍ ബാല്‍മോറലിലേക്ക് യാത്ര തിരിച്ചു. അതേസമയം, ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു രാജ്ഞിയുടെ ഡോക്ടര്‍മാര്‍ അറിയിച്ചു.
96- വയസുള്ള എലിസബത്ത് രാജ്ഞി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. നില്‍ക്കാനും നടക്കാനും കഴിയാത്ത സ്ഥിയിലാണവര്‍.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം