ബംഗ്ലാദേശില്‍ കലാപം കത്തിപ്പടരുന്നു; സുപ്രീംകോടതിയില്‍ പുതിയ ചീഫ് ജസ്റ്റിസ്; സയ്യെദ് റെഫാത് അഹ്‌മദ് അധികാരമേറ്റു

കലാപം തുടരുന്ന ബംഗ്ലാദേശില്‍ പുതിയ ചീഫ് ജസ്റ്റിസായി സയ്യെദ് റെഫാത് അഹ്‌മദ് അധികാരമേറ്റു. നിലവില്‍ സുപ്രീം കോടതിയില്‍ ഹൈക്കോര്‍ട്ട് ഡിവിഷനിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ്. ഇന്നു പ്രസിഡന്റിന്റെ വസതിയിലായിരുന്നു സത്യപ്രതിജ്ഞ. ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മൊഹമ്മദ് യൂനുസ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ബംഗ്ലാദേശില്‍ കലാപം കൂടുതല്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് സുപ്രീകോടതി ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ രാജി വച്ചത്. കലാപത്തിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസിന്റെ രാജി.

കലാപക്കാര്‍ സുപ്രീംകോടതി വളയുകയും രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളും അഭിഭാഷകരും ഉള്‍പ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു.

അതേസമയം, ആഭ്യന്തര കലാപത്തിന് പിന്നാലെ കലുഷിതമായ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്തുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു വിഭാഗത്തിലുള്ളവരാണ് രാജ്യത്തേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നത്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെയാണ് ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയിലെത്തുന്ന ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കാന്‍ ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വലിയ കൂട്ടങ്ങളായാണ് ബംഗ്ലാദേശ് പൗരന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കെത്തുന്നത്.

Latest Stories

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍