ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പം ; ഉക്രൈന്‍ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് പോളണ്ട്

ഉക്രൈനിലെ യുദ്ധമുഖത്തുനിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ തിരക്കാണ് ഇപ്പോള്‍ പോളണ്ടിലെ കാഴ്ച. ഇവിടെ എത്തുന്നവര്‍ക്ക് വേണ്ടി ഭക്ഷണവും മറ്റ് സൗകര്യങ്ങളും തയ്യാറാക്കി നല്‍കുകയാണ് സന്നദ്ധ പ്രവര്‍ത്തകര്‍. ഉക്രൈന്‍ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പോളണ്ടിലെമ്പാടും ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പമെന്ന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

വാഴ്‌സയില്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ പോളണ്ടിന്റെ പതാകയ്‌ക്കൊപ്പം യുക്രെയ്‌നിന്റെ പതാകയുമുണ്ട്. ചരിത്രപരമായ സൗഹൃദമാണ് അതിന് ഒരു കാരണം. ഇരുരാജ്യങ്ങളും അനുഭവിച്ച ദുരിതങ്ങള്‍ സമാനമാണ്. പോളണ്ടില്‍ നിര്‍മാണമേഖലയിലും ശുചീകരണരംഗത്തും ധാരാളം ഉക്രൈന്‍കാര്‍ ജോലി ചെയ്യുന്നുണ്ട്.

അഭയാര്‍ഥികളായി 40 ലക്ഷം പേരെങ്കിലും അയല്‍രാജ്യങ്ങളില്‍ എത്തുമെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ വിലയിരുത്തല്‍. ഏറ്റവും കൂടുതല്‍ പേരെ പ്രതീക്ഷിക്കുന്നത് പോളണ്ടാണ്. 10 ലക്ഷം പേര്‍ക്കെങ്കിലും സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഹംഗറി, സ്ലോവാക്യ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കും വന്‍തോതില്‍ അഭയാര്‍ഥികള്‍ നീങ്ങുന്നു.

ഉക്രൈന്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തിക്കു സമീപംതന്നെ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഭക്ഷണവും വസ്ത്രവും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുമൊക്കെ ക്യാംപുകളില്‍ വേണ്ടത്രയുണ്ട്.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ