ഇന്ത്യക്കാർക്കും രക്ഷയില്ല, നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി സി 7 വിമാനം രാജ്യത്തേക്ക് പുറപ്പെട്ടു

അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. അനധികൃത കുടിയേറ്റക്കാരെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയ ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനത്തിൽ തിരിച്ചയച്ചതായി റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിമാനം ഇന്ത്യയിലെത്തിച്ചേർന്നിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്.

മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാൽ, 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് സൂചനകൾ. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാർത്തവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ആ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ്ജ യശങ്കർ മുമ്പ് പറഞ്ഞത്.

ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറിയ ആളുകളുമായുള്ള വിമാനം ഇതിനോടകം തന്നെ പുറപ്പെട്ടുകഴിഞ്ഞു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി സുഗമമാക്കുന്നതിനായി ട്രംപ് ഭരണകൂടം യുഎസ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ അയയ്ക്കുകയും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Latest Stories

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ സംഭവം; ഇന്ത്യ തീവ്രവാദ സംഘടനയെ പിന്തുണക്കുന്നുവെന്ന് പാകിസ്ഥാൻ ആരോപണം

ചെകുത്താന്‍ നിങ്ങളെ തേടി വരുന്നു.. 'എമ്പുരാന്‍' ബിഗ് അപ്‌ഡേറ്റ്; റിലീസ് ഡേറ്റില്‍ ആശങ്ക വേണ്ട, പോസ്റ്റുമായി പൃഥ്വിരാജ്‌

കണ്ണൂരിൽ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേർ പിടിയിൽ

ഉക്രൈയിൻ വെടിനിർത്തലിന്റെ പേരിൽ പുടിനെ 'കളിക്കാൻ' അനുവദിക്കില്ലെന്ന് യുകെ പ്രധാനമന്ത്രി സ്റ്റാർമർ

നാര്‍കോട്ടിക്- ലവ് ജിഹാദില്‍ പാല ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചു; വഖഫ് വിഷയത്തില്‍ ഇരട്ടത്താപ്പ് കാട്ടി; വിഡി സതീശന്‍ പ്രീണന കുമാരനാണെന്ന് പിസി ജോര്‍ജ്

IPL 2025: ആ ഒരു കാര്യം ധോണിക്ക് നിർബന്ധമായിരുന്നു, അത് തെറ്റിച്ചാൽ അദ്ദേഹം...; ഇതിഹാസത്തെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി സഹതാരം

കേരളത്തിൽ ഇന്ന് മഴ വരുന്നു; ഏഴ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

ടെസ്റ്റിൽ ഓസ്ട്രേലിയ ഏകദിനത്തിൽ ഇംഗ്ലണ്ട് ടെസ്റ്റിൽ സൗത്താഫ്രിക്ക, ഈ മൂന്ന് രാജ്യങ്ങൾക്കെതിരെയും അവർക്ക് ഒരേ ദിവസം കളത്തിൽ ഇറങ്ങാം ; മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഈ ടീമിനെക്കുറിച്ച്

പാർട്ടി നിരോധനത്തെ തുടർന്ന് മിർവൈസ് ഉമർ ഫാറൂഖ് കശ്മീരിൽ വീട്ടുതടങ്കലിൽ

പ്രതി പറഞ്ഞത് കേട്ടു, വിചാരണയില്ലാതെ കേസ് തള്ളി; പോക്സോ കേസിൽ കോടതിയുടെ വിചിത്ര നടപടി, സംസ്ഥാനത്താദ്യം