Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

WORLD

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കി

, 7:45 pm

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളാണ് പുറത്താക്കപ്പെട്ട ടില്ലേഴ്‌സ്. പകരം അമേരിക്കന്‍ ചാരസംഘടനായ സി.ഐ.എയുടെ തലവന്‍ മൈക്ക് പോംപിയായിരിക്കും ഈ സ്ഥാനത്ത് നിയമിതനാകുക. ജിന ഹാസ്പല്‍ സി.ഐ.എയുടെ പുതിയ ഡയറക്ടറാകും. സിഐഎയുടെ ആദ്യത്തെ വനിതാമേധാവിയായിരിക്കും ഹാസ്പല്‍.

ഇതുസംബന്ധിച്ചുള്ള ട്വീറ്റും ട്രംപ് പങ്കുവെച്ചു. ടില്ലേഴ്‌സനു നന്ദി പറഞ്ഞ അദ്ദേഹം വരാനിരിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി മികച്ച പ്രകടനമായിരിക്കും കാഴ്ചവയ്ക്കുകയെന്നും വ്യക്തമാക്കി. ഒരു വര്‍ഷം മുന്‍പാണു ടില്ലേഴ്‌സന്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെത്തിയത്.

കാബിനറ്റില്‍ ട്രംപ് നടത്തുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ട്രംപും ടില്ലേഴ്സനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതുമുതല്‍ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വരുമെന്ന സൂചനകള്‍ വന്നുതുടങ്ങിയിരുന്നു. ടില്ലേഴ്സന്റെ നയതന്ത്ര ഇടപെടലുകളെ ട്രംപ് പലതവണ വിമര്‍ശിച്ചിരുന്നു. ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നുമായി ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് സുപ്രധാന മാറ്റം.

Advertisement