അമേരിക്കയില്‍ റോഡിലെ തര്‍ക്കത്തിനിടെ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ആഗ്ര സ്വദേശിയായ ഗവിന്‍ ദസൗര്‍ ആണ് ഭാര്യയുടെ കണ്‍മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്ത്യാന സംസ്ഥാനത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പിക്ക് അപ്പ് ട്രക്ക് ഡ്രൈവറുമായി റോഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗവിനുനേരെ ഡ്രൈവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗവിന്‍ ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്. പിക്ക് അപ്പ് ഡ്രൈവറുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗവിന്‍ കയര്‍ത്ത് സംസാരിക്കുന്നതും തുടര്‍ന്ന് തോക്കെടുത്ത് ട്രക്കിന്റെ വാതിലില്‍ ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Read more
ഇതിന് പിന്നാലെയാണ് ട്രക്ക് ഡ്രൈവര്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ ഗവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ഗവിന് നേരെ വെടിയുതിര്‍ത്തയാളെ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് പിടികൂടിയെങ്കിലും തുടര്‍ന്ന് വിട്ടയച്ചു. സ്വയരക്ഷാര്‍ത്ഥമാണ് പ്രതി വെടിയുതിര്‍ത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പൊലീസ് വിട്ടയച്ചത്.