'ഇനി ഗർഭവും റോബോട്ടുകൾ വഹിക്കും'; അറിയാം ഇലോൺ മസ്കിൻ്റെ 'പ്രെഗ്നൻസി' റോബോട്ടുകളെപ്പറ്റി

എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ വികസിച്ചുവരുന്നതിനൊപ്പം അത് മനുഷ്യന്റെ ദൈനംദിനജീവിതത്തെ കൂടി ബാധിക്കുന്ന കാഴ്ചകളാണ് ഓരോദിവസവും നമ്മൾ കാണുന്നത്. ശാസ്ത്രവും ഒരുപാട് വളർന്നു കഴിഞ്ഞു. മനുഷ്യന്റെ ദൈനംദിന ജീവിതത്തിലേക്ക് റോബോട്ടുകൾ എത്തിക്കഴിഞ്ഞു. മനുഷ്യൻ ചെയ്യുന്ന പലതും ഇന്ന് റോബോട്ടുകളും ചെയ്യുന്നുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു വാർത്ത കൂടി എത്തുകയാണ്. ‘പ്രെഗ്നൻസി’ റോബോട്ടുകൾ.

ഒക്‌ടോബർ 10-ന് നടന്ന “വീ, റോബോട്ട്” കോൺഫറൻസിൽ വച്ചായിരുന്നു ടെസ്‌ല മേധാവി ഇലോൺ മസ്കകിൻ്റെ പുതിയ വെളിപ്പെടുത്തൽ. ഒപ്റ്റിമസ് എന്ന് പേരുള്ള ഒൻപത് മാസം കുഞ്ഞുങ്ങളെ വഹിക്കാൻ ശേഷിയുള്ള (പ്രെഗ്നൻസി റോബോട്ട്) റോബോട്ടിനെ ഇലോൺ മസ്ക് അവതരിപ്പിച്ചു. ഒപ്റ്റിമസ് ഒരു ഹ്യൂമനോയിഡ് റോബോട്ടാണ് എന്നാണ് ഇലോൺ മസ്‌കിന്റെ വാദം. ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു മസ്‌കിന്റെ ആ പ്രഖ്യാപനം.

ഈ ബോട്ടുകൾ വിലകുറഞ്ഞതല്ല. 20 മുതൽ 30 ആയിരം ഡോളർ വരെയാണ് ഇതിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. ഈ പണം നൽകിയാൽ ഭാവിയിൽ നിങ്ങൾക്ക് ഒരു ഹൈടെക് മിഡ്‌വൈഫിനെ സ്വന്തമാക്കാം എന്നാണ് മസ്‌ക് പറഞ്ഞുവക്കുന്നത്. സയൻസ് ഫിക്ഷൻ ഫാൻ്റസി നിങ്ങൾ വിചാരിക്കുന്നതിലും അടുത്തായിരിക്കാം എന്നും മസ്‌ക് പറയുന്നു.

നായയെ നടക്കാനും പുൽത്തകിടി വെട്ടാനും പലചരക്ക് സാധനങ്ങൾ വാങ്ങാനും ഒക്കെ കഴിയുന്ന റോബോട്ടുകളെ ഇതിനകം തന്നെ മസ്‌ക് പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണിപ്പോൾ ഒരു കുഞ്ഞിനെ വഹിക്കാൻ ശേഷിയുള്ള ഒരു റോബോട്ടിനെ കൂടി ടെസ്‌ല പുറത്തിറക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇത് ഇത് വലിയ മുന്നേറ്റമാണോ അതോ സംഭവിക്കാൻ പോകുന്ന ഒരു ദുരന്തമാണോ എന്നാണ് കണ്ടറിയേണ്ടത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍