ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം നടന്നതായി റിപ്പോർട്ട്

ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും ആക്രമണം. എംബസിക്ക് സമീപം റോക്കറ്റുകൾ പതിച്ചതായിട്ടാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയാണ് ആക്രമണ വിവരം റിപ്പോർട്ട് ചെയ്തത്. ഇറാഖിലെ അമേരിക്കൻ സാന്നിധ്യത്തിനെതിരെ നാല് മാസത്തിനിടെ നടക്കുന്ന 19-ാം ആക്രമണമാണ് ഇത്.

Read more

അമേരിക്കൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് എഎഫ്പിയുടെ റിപ്പോർ‍ട്ട്. ആക്രമണത്തിൽ എത്രത്തോളം കേടുപാടുകൾ സംഭവിച്ചുവെന്നോ, ആർക്കെങ്കിലും പരിക്കേറ്റുവെന്നോ വ്യക്തമായിട്ടില്ല. എത്ര റോക്കറ്റുകളാണ് പതിച്ചതെന്ന വിവരവും പുറത്ത് വന്നിട്ടില്ല.