അമേരിക്കയുടെ പിന്‍വാങ്ങല്‍; ആക്രമണം കടുപ്പിച്ച് റഷ്യ; യുക്രെയ്‌ന്റെ വൈദ്യുതി മേഖല പൂര്‍ണമായും തകര്‍ത്തു

യുഎസ് സഹായങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെ യുക്രെയ്‌ന്റെ വൈദ്യുതി മേഖല പൂര്‍ണമായും തകര്‍ത്ത് റഷ്യ. ഇന്നലെ രാത്രി നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് വൈദ്യുതി മേഖല തകര്‍ത്തത്. ആക്രമണത്തില്‍ നാലു കുട്ടികളടക്കം 18 പേര്‍ക്ക് പരിക്കേറ്റു.

ആയുധ, രഹസ്യാന്വേഷണ സഹായങ്ങള്‍ യു.എസ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ 70 മിസൈലുകളും 200 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

ഖാര്‍കിവിലെ നിരവധി ഭവനസമുച്ചയങ്ങളും വീടുകളും ആക്രമണത്തില്‍ തകര്‍ന്നു. ഫ്രാന്‍സിന്റെ എഫ്-16 യുദ്ധ വിമാനങ്ങളും മിറാഷ്-2000 ജെറ്റുകളും ഉപയോഗിച്ച് റഷ്യയെ തിരിച്ചടിച്ചതായി യുക്രെയ്ന്‍ വ്യോമസേ അറിയിച്ചു.

Read more

ഇതാദ്യമായാണ് റഷ്യക്കെതിരെ യുക്രെയ്ന്‍ ഫ്രഞ്ച് യുദ്ധ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. അതേസമയം, യുക്രെയ്‌ന്റെയും യു.എസിന്റെയും ഉദ്യോഗസ്ഥര്‍ അടുത്ത ചൊവ്വാഴ്ച സൗദി അറേബ്യയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.