കൊറോണ വൈറസിന്റെ ആഘാതം വഷളാക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനും അവിശ്വാസം വിതയ്ക്കാനും റഷ്യൻ മാധ്യമങ്ങൾ പാശ്ചാത്യർക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി യൂറോപ്യൻ യൂണിയൻ രേഖകളുടെ അടിസ്ഥാനത്തിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലെന്നും പറഞ്ഞ് ക്രെംലിൻ (റഷ്യ) ബുധനാഴ്ച ആരോപണം നിഷേധിച്ചു.
ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച് ഭാഷകളിൽ വ്യാജവാർത്തകൾ ഓൺലൈനിൽ എത്തിക്കുന്ന റഷ്യൻ പ്രചാരണം, പരസ്പരവിരുദ്ധവും ആശയക്കുഴപ്പമുണ്ടാക്കുന്നതും ക്ഷുദ്രകരവുമായ റിപ്പോർട്ടുകൾ ഉപയോഗിക്കുന്നുവെന്നും, പകർച്ചവ്യാധിയോടുള്ള യൂറോപ്യൻ യൂണിയന്റെ പ്രതികരണങ്ങളെ ആശയവിനിമയം നടത്തുന്നത് ബുദ്ധിമുട്ടിലാക്കുന്നുവെന്നും യൂറോപ്യൻ യൂണിയൻ രേഖയിൽ പറയുന്നു.
“കോവിഡ് -19 സംബന്ധിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയയും ക്രെംലിൻ അനുകൂല സ്ഥാപനങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയാണ്,”ഒമ്പത് പേജുള്ള മാർച്ച് 16 ലെ യൂറോപ്യൻ യൂണിയൻ ആഭ്യന്തരരേഖയിൽ പറയുന്നു.