ഉക്രൈന്‍-റഷ്യ മൂന്നാംവട്ട സമാധാന ചര്‍ച്ച തുടങ്ങി

ഉക്രൈന്‍-റഷ്യ മൂന്നാംവട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറൂസിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. മനുഷ്യത്വ ഇടനാഴിയാണ് ചര്‍ച്ചയിലെ പ്രധാന വിഷയം. അടുത്ത വ്യാഴാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഉക്രൈനിയന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മിലും ചര്‍ച്ച നടത്തും.

അതിനിടെ, സുമിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാളിയതിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യാത്ര അനശ്ചിതത്വത്തിലായി. വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയെങ്കിലും യാത്ര ഇതുവരെ ആരംഭിച്ചിട്ടില്ല. വെടി നിര്‍ത്തല്‍ നിലവില്‍ വരാത്തതിനാലാണ് വിദ്യാര്‍ത്ഥികളുടെ യാത്ര അനശ്ചിതത്വത്തിലായത്. സുമിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഉക്രൈന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.

ഇതിനിടെ റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി വീണ്ടും ചര്‍ച്ച നടത്തി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം 50 മിനിട്ട് നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു.

ഉക്രൈനിലെ നിലവിലുള്ള സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനും മാനുഷിക ഇടനാഴി ഒരുക്കിയതിനും മോദി റഷ്യന്‍ പ്രസിഡന്റിനെ പ്രശംസിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുദ്ധമേഖലയില്‍ നിന്ന് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ എല്ലാ പിന്തുണയും നല്‍കുമെന്ന് പുടിന്‍ അറിയിച്ചു.

റഷ്യ-ഉക്രൈന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയെ വീണ്ടും ആശങ്കയറിയിച്ചിരുന്നു.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ