റഷ്യ- ഉക്രൈന്‍ യുദ്ധം; നാറ്റോ ഇടപെട്ടാല്‍ മൂന്നാം ലോക മഹായുദ്ധമാകും മുന്നറിയിപ്പുമായി ജോ ബൈഡന്‍

ഉക്രൈനില്‍ റഷ്യ രാസയുധം പ്രയോഗിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഉക്രൈനും യുദ്ധത്തിന് വേണ്ടി ജൈവായുധങ്ങളും രാസായുധങ്ങളും വികസിപ്പിക്കുന്നുവെന്ന് റഷ്യ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ബൈഡന്‍.

ഇന്റലിജന്‍സിനെ കുറിച്ചല്ല താന്‍ സംസാരിക്കുന്നത്. യുദ്ധത്തില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചാല്‍ റഷ്യ വലിയ വില നല്‍കേണ്ടിവരും. റഷ്യയും നാറ്റോയും നേരിട്ട് പോരാടുന്നത് മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകും. അത് ഉണ്ടാകാതിരിക്കാമാണ് യുഎസ് ശ്രമിക്കുന്നത. ഉക്രൈനില്‍ റഷ്യയ്ക്ക് എതിരായി ഒരു യുദ്ധത്തിലും തങ്ങള്‍ ഏര്‍പ്പെടില്ലെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം റഷ്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ജൈവായുധത്തെ സംബന്ധിച്ചുള്ള റഷ്യയുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു യോഗം.

ഉക്രൈനിലെ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയുമായുള്ള സാധാരണ വ്യാപാര ബന്ധം അവസാനിപ്പിക്കാനുള്ള ശ്രമവും ബൈഡന്‍ നടത്തിയിരുന്നു. മറ്റ് വിദേശ രാജ്യങ്ങളെ പോലെ അമേരിക്കയും ഉക്രൈന് ആയുധങ്ങളും സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. യു.എസില്‍ നിന്നും എഫ് 16 വിമാനങ്ങള്‍ വാങ്ങാന്‍ ഉക്രൈന്‍ തീരുമാനിച്ചിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ