റഷ്യന്‍ ജനറല്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; സ്‌ഫോടനം റഷ്യ-യുഎസ് ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പ്

മോസ്‌കോയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മെയിന്‍ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി മേധാവിയായ ലെഫ്റ്റനന്റ് ജനറല്‍ യാരോസ്ലാവ് മോസ്‌കാലിക് ആണ് കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി അയച്ച പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യന്‍ പ്രസിഡന്റ്
വ്‌ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുന്‍പാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യയില്‍ കൊല്ലപ്പെടുന്ന പത്താമത്തെ സൈനിക ജനറലാണ് യാരോസ്ലാവ് മോസ്‌കാലിക്.

Read more

അതേസമയം മോസ്‌കോയിലുണ്ടായ സ്‌ഫോടനം റഷ്യ-യുഎസ് സമാധാന ചര്‍ച്ചകളില്‍ വിള്ളലുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാരത്തിലേറിയാല്‍ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്കായി യുഎശ് പ്രതിനിധി റഷ്യയിലെത്തിയത്.