ഉക്രൈന്‍ ഈ കാര്യങ്ങള്‍ അംഗീകരിക്കാമോ? എങ്കില്‍ യുദ്ധം ഈ നിമിഷം കൊണ്ട് നിര്‍ത്താം; നിലപാട് വ്യക്തമാക്കി റഷ്യ

സൈനിക നടപടിയിലൂടെ ഉക്രൈനിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്.
ഉക്രൈയ്ന്‍ അവരുടെ ഭരണഘടനയില്‍ ഭേദഗതി വരുത്തണം. ഏതെങ്കിലും സൈനിക സഖ്യത്തിന്റെ ഭാഗമാകാത്ത തരത്തിലായിരിക്കണം അത്. അവര്‍ ക്രിമിയയെ റഷ്യന്‍ പ്രവിശ്യയായി അംഗീകരിക്കണം. ഡൊണെറ്റ്‌സ്‌കിനേയും ലുഗാന്‍സ്‌കിനേയും സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കണം. ഇത്രയേ ഉള്ളൂ കാര്യം. റഷ്യയുടെ സൈനിക നടപടി ഒറ്റ നിമിഷം കൊണ്ട് നില്‍ക്കും. ദിമിത്രി റോയിട്ടേഴ്സിനോട് പറഞ്ഞു.

ഫെബ്രുവരി 24ന് പ്രസിഡന്റ് പുടിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്ന് റഷ്യന്‍ സൈന്യം ആരംഭിച്ച പ്രത്യേക നടപടി 12-ാം ദിവസവും തുടരുകയാണ്. റഷ്യയും യുക്രെയ്നും തമ്മിലുള്ള മൂന്നാം വട്ട ചര്‍ച്ച ഇന്ത്യന്‍ സമയം ഏഴ് മണിയോടെ ബെലറൂസില്‍ വെച്ച് നടക്കും. രണ്ട് രാജ്യങ്ങളുടേയും പ്രതിനിധി സംഘങ്ങള്‍ ബെലറൂസിലെത്തിയിട്ടുണ്ട്.യുക്രെയ്നില്‍ നിന്ന് സാധാരണക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള സുരക്ഷിത പാതയൊരുക്കല്‍ തടസപ്പെട്ടു.

കീവ്, കാര്‍കീവ്, മരിയോപോള്‍, സുമി എന്നീ നഗരങ്ങളിലുള്ളവരെ റഷ്യന്‍ അനുകൂല രാജ്യമായ ബെലറൂസിലേക്കും തങ്ങളുടെ അതിര്‍ത്തിയിലേക്കുമാണ് റഷ്യ ക്ഷണിച്ചത്. അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാമെന്നും റഷ്യ പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് യുക്രെയ്ന്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12: 30 മുതല്‍ വെടി നിര്‍ത്തുമെന്ന റഷ്യന്‍ പ്രഖ്യാപനം നടപ്പായില്ല.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍