ശീതകാല ഒളിമ്പിക്സിൽ റഷ്യൻ താരങ്ങൾക്ക് സ്വതന്ത്രമായി മത്സരിക്കാമെന്ന് പ്രസിഡന്റ് വ്ളാ​ഡി​മി​ർ പു​ടി​ൻ

അടുത്ത ഫെ​ബ്രു​വ​രിയിൽ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്‌​സി​ല്‍ റ​ഷ്യ​ൻ അ​ത്‌​ല​റ്റു​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി മ​ത്സ​രി​ക്കാ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്‌​സി​ൽ നി​ന്ന് റ​ഷ്യ​ന്‍ അ​ത്‌​ല​റ്റു​ക​ളെ വി​ല​ക്കി​യ ന​ട​പ​ടി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശീ​ത​കാ​ല ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് താ​ര​ങ്ങ​ളെ വി​ല​ക്കി​ല്ല. അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും പു​ടി​ൻ ആ​രോ​പി​ച്ചു. ദ​ക്ഷി​ണ കൊ​റി​യി​ലെ പ്യോം​ഗ്ചാം​ഗി​ൽ ന​ട​ക്കേ​ണ്ട ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്‌​സി​ൽ നി​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി റ​ഷ്യ​യ്ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

ദേ​ശീ​യ ഉ​ത്തേ​ജ​ക ഏ​ജ​ന്‍​സി​യു​ടെ അ​റി​വോ​ടെ റ​ഷ്യ​ൻ താ​ര​ങ്ങ​ൾ ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 2014 ല്‍ ​റ​ഷ്യ​യി​ലെ സോ​ചി​യി​ല്‍ ന​ട​ന്ന ക​ഴി​ഞ്ഞ ഒ​ളി​മ്പി​ക്‌​സി​ല്‍ അ​ത്‌​ല​റ്റു​ക​ള്‍​ക്ക് റ​ഷ്യ ഉ​ത്തേ​ജ​ക​മ​രു​ന്ന് ന​ല്‍​കി​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. എ​ന്നാ​ൽ ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് സ്വ​ത​ന്ത്ര്യ പ​താ​ക​യ്ക്ക് കീ​ഴി​ൽ കാ​യി​ക മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കുമെന്നാണ് പുടിൻ വ്യക്തമാക്കിയിരിക്കുന്നത്.