സൗദി രാജകുമാരന്‍ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ് ഇയര്‍; മീ ടൂ ക്യാംപെയിന്‍ രണ്ടാമത്

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ് ഇയറായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ റീഡര്‍ പോളിലൂടെയാണ് മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തത്. ലോകത്തെ പ്രധാന നേതാക്കളെയും, വ്യവസായികളെയും, സിനിമാ താരങ്ങളെയും പിന്തള്ളിയാണ് സല്‍മാന്‍ രാജകുമാരന്‍ പേഴ്‌സണ്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. വോട്ടിങ്ങില്‍ 24% വോട്ടാണ് 32 കാരനായ രാജകുമാരന്‍ നേടിയത്.

ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഒന്നിച്ച മീ ടു ക്യാംപെയിനാണ് വോട്ടിംഗില്‍ രണ്ടാമത്തെിയത്. ആറ് ശതമാനം വോട്ടാണ് മീ ടു ക്യാംപെയിന് ലഭിച്ചത്.

കഴിഞ്ഞ 12 മാസങ്ങളില്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി, സംഭവം എന്നിവയെ തെരഞ്ഞെടുക്കുകയാണ് ടൈം മാഗസിന്‍ നടത്തുന്ന പെഴ്‌സണ്‍ ഓഫ് ദ് ഇയറിലൂടെ. ലോകത്തെ സ്വാധീനിച്ച വ്യക്തികളെ ജനങ്ങള്‍ എങ്ങനെ കാണുന്നു എന്ന വിലയിരുത്തല്‍ കൂടിയാണ് ഈ പുരസ്‌കാരത്തിലൂടെ ടൈം മാഗസിന്‍ ലക്ഷ്യമിടുന്നത്.

2016 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വായനക്കാരുടെ വോട്ടിംഗില്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് പെഴ്‌സണ്‍ ഓഫ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.