അബുദിസിനെ പലസ്തീനിന്റെ തലസ്ഥാമാക്കാമെന്ന് സൗദി, മൗനമവലംബിച്ച് മഹ്മൂദ് അബ്ബാസ്

കിഴക്കന്‍ ജറുസലേമിനടുത്തുള്ള നഗരമായ അബു ദിസിനെ പലസ്തീന്റെ തലസ്ഥാനമായി സൗദി അറേബ്യ നിര്‍ദ്ദേഷശിച്ചത് വിവാദമായി. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇത്തരമൊരു കഴിഞ്ഞ മാസം ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്്. കഴിഞ്ഞ മാസം പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബാസിന്റെ റിയാദ് സന്ദര്‍ശന വേളയില്‍ സല്‍മാന്‍ ഇക്കാര്യം അദ്ദേഹത്തോട് സൂചിപ്പിച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സല്‍മാന്‍ നിര്‍ദേശമനുസരിച്ച് പലസ്തീനികളായ അഭയാര്‍ത്ഥികള്‍ക്കും അവരുടെ പിന്‍മുറക്കാര്‍ക്കും ഇസ്രായേലില്‍ തിരിച്ച് വരുന്നതിനുളള അവകാശം ഉണ്ടാകില്ല്. അതിനാല്‍ സൗദിയുടെ വാഗ്ദാനത്തെ കുറിച്ച് ചിന്തിച്ച് തീരുമാനം പറയുന്നതിനായി രണ്ട് മാസത്തെ സമയം പലസ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലും പലസ്തീനും സ്വന്തം തലസ്ഥാനമെന്ന് അവകാശപ്പെടുന്ന ജെറുസലേമിനെ വിട്ട് കൊടുക്കാന്‍ വിമുഖതയുള്ളതിനാല്‍ സല്‍മാന്റെ വാഗ്ദാനത്തെ പലസ്തീന്‍ ജനത തള്ളിക്കളയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെറുസലേമാണ് തങ്ങളുടെ തലസ്ഥാനമെന്ന ആഹ്വാനവുമായി സൗദിയുടെ പ്രഖ്യാപനത്തെ എതിര്‍ക്കുന്നവരും രംഗത്ത് വന്നു.

ഇസ്രയേല്‍- പലസ്തീന്‍ പ്രശ്നത്തിലെ ഏറ്റവും വൈകാരിക വിഷയമാണ് ജറുസലേം. ജൂതരും മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ ജറുസലേമിനെ പുണ്യഭൂമിയായി കാണുന്നു. മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധകേന്ദ്രമായ മസ്ജിദുല്‍ അഖ്സ ഉള്‍പ്പെടുന്ന ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള നീക്കത്തിനെതിരെയാണ് ലോകവ്യാപകമായി പ്രതിഷേധമുയരുന്നത്. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ എംബസി തെല്‍അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.