ഞങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കരുത്; സൗദി അടക്കമുള്ള മുസ്ലീം രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇറാന്‍; അമേരിക്കയുടെ സംരക്ഷണം തേടി സഖ്യരാജ്യങ്ങള്‍

തങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കങ്ങളെ പിന്തുണച്ചാല്‍ ഗുരുതത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കന്‍ സഖ്യരാജ്യങ്ങളോട് ഇറാന്‍. മുസ്ലീം രാജ്യങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. സൗദി, യുഎഇ, ജോര്‍ദാന്‍, ഖത്തര്‍ മുതലായ രാജ്യങ്ങള്‍ക്ക് നയതന്ത്ര ചാനലിലൂടെയാണ് മുന്നറിയിപ്പു നല്‍കിയത്.

മാസാദ്യം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ ആകാശമോ സൈനിക സംവിധാനങ്ങളോ ഉപയോഗപ്പെടുത്തുന്നതില്‍ വിമുഖത ഉള്ളതായി അറബ് രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇസ്രേലി യുദ്ധവിമാനങ്ങളെ തങ്ങളുടെ ആകാശത്തു പറക്കാന്‍ അനുവദിക്കില്ലെന്ന് സൗദി, ഖത്തര്‍, യുഎഇ രാജ്യങ്ങള്‍ അമേരിക്കയോടു പറഞ്ഞതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇറാനും ഇസ്രയേലും തമ്മില്‍ സംഘര്‍ഷം വര്‍ധിക്കുന്നത് തങ്ങളുടെ എണ്ണവ്യവസായത്തെ ബാധിക്കുമെന്ന ആശങ്കയും അറബ് രാജ്യങ്ങള്‍ക്കുണ്ട്. ഇതോടെ അമേരിക്കയുടെ സംരക്ഷണവും ഇവര്‍ തേടിയിട്ടുണ്ട്.

Latest Stories

ബോർഡർ ഗവാസ്‌ക്കർ തുടങ്ങി ഒപ്പം ചതിയും വഞ്ചനയും, രാഹുലിന്റെ പുറത്താക്കലിന് പിന്നാലെ വിവാദം, ഏറ്റെടുത്ത് ക്രിക്കറ്റ് വിദഗ്ധർ

എല്ലാം രഹസ്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്.. പക്ഷെ; ഐശ്വര്യ-അഭിഷേക് വിഷയത്തില്‍ പ്രതികരിച്ച് ബച്ചന്‍

'വയനാട്ടിലെ ഹർത്താൽ നിരുത്തരവാദപരമായ സമീപനം'; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി