'സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും' - ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദി അറേബ്യയിലാണ് പലസ്തീനികൾ തങ്ങളുടെ രാഷ്ട്രം സ്ഥാപിക്കേണ്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ചു. “സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും; അവർക്ക് അവിടെ ധാരാളം ഭൂമിയുണ്ട്.” നെതന്യാഹു വ്യാഴാഴ്ച ഇസ്രായേലി ചാനൽ 14 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഒരു പലസ്തീൻ രാഷ്ട്രം ആവശ്യമാണോ എന്ന് ചോദിച്ചപ്പോൾ, “ഇസ്രായേലിനുള്ള സുരക്ഷാ ഭീഷണിയാണ്” പലസ്തീൻ രാഷ്ട്രം എന്നാണ് നെതന്യാഹു പ്രതികരിച്ചത്. “ഇസ്രായേലിനും സൗദി അറേബ്യയ്ക്കും ഇടയിൽ സമാധാനം സാധ്യമാണെന്ന് മാത്രമല്ല, അത് സംഭവിക്കുമെന്നും ഞാൻ കരുതുന്നു,” നെതന്യാഹു കൂട്ടിച്ചേർത്തു.

നെതന്യാഹുവിന്റെ വാഷിംഗ്ടൺ സന്ദർശന വേളയിലാണ് അഭിമുഖം നടന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സംയുക്ത പത്രസമ്മേളനത്തോടെയാണ് നെതന്യാഹു ഈ അഭിമുഖം ആരംഭിച്ചത്. എന്നാൽ, നെതന്യാഹുവിന്റെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ, പലസ്തീൻ രാഷ്ട്ര പദവി സംബന്ധിച്ച സൗദി അറേബ്യയുടെ നിലപാട് “ഉറച്ചതും അചഞ്ചലവുമാണെന്ന്” സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു.

“കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സൗദി അറേബ്യയുടെ നിരന്തരമായ ശ്രമങ്ങൾ തുടരുമെന്നും അത് കൂടാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.” പ്രസ്താവനയിൽ പറയുന്നു.

Latest Stories

ഓസ്‌കര്‍ വെറും സില്ലി അവാര്‍ഡ്, ഞങ്ങള്‍ക്ക് ദേശീയ അവാര്‍ഡുണ്ട്.. അമേരിക്ക യഥാര്‍ത്ഥ മുഖം അംഗീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല: കങ്കണ

'സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്ലിങ്ങൾക്ക്'; വിദ്വേഷ പരാമർശവുമായി സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം

അന്ന് ഷമി ഇന്ന് മകൾ, ഹോളി ആഘോഷിച്ചതിന് താരത്തിന്റെ പുത്രിയെ അധിക്ഷേപിച്ച് പുരോഹിതൻ; മുസ്ലീങ്ങൾ ഇങ്ങനെ ചെയ്യരുതെന്നും ഉപദ്ദേശം

ഈ ചെറുപ്പക്കാരന് എന്താണ് ഇങ്ങനൊരു മനോഭാവം? ഷാരൂഖും സല്‍മാനും ബഹുമാനിക്കുന്നു..; ഇമ്രാന്‍ ഹാഷ്മിക്കെതിരെ പാക് നടന്‍

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വനിത യാത്രിക; കല്പന ചൗള ജന്മദിനം

ഇഡിക്ക് മുന്നില്‍ ഡല്‍ഹിയിലും ഹാജരാകില്ല; അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് കെ രാധാകൃഷ്ണന്‍; അന്തിമ കുറ്റപത്രം ഈ മാസം നല്‍കേണ്ടതിനാല്‍ നിര്‍ണായകം

IPL 2025: എന്റെ മോനെ ഇതുപോലെ ഒരു സംഭവം ലോകത്തിൽ ആദ്യം, ചരിത്രത്തിലേക്ക് കണ്ണുംനട്ട് ധോണി; ഉന്നമിടുന്നത് ഇനി ആർക്കും സാധിക്കാത്ത നേട്ടം

മൈനര്‍ പെണ്‍കുട്ടികളെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് സിലക്ട് ചെയ്യും, എന്നെ റൂമില്‍ പൂട്ടിയിടും.. കൊന്നില്ലെങ്കില്‍ ഞാനെല്ലാം വിളിച്ച് പറയും; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് എലിസബത്ത്

വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡ്; മുനമ്പം ജുഡീഷ്യൽ കമ്മീഷൻ റദ്ധാക്കി ഹൈക്കോടതി

'സംസ്ഥാനത്ത് നടന്നത് 231 കോടിയുടെ തട്ടിപ്പ്, പതിവില തട്ടിപ്പിൽ രജിസ്റ്റർ ചെയ്തത് 1343 കേസുകൾ'; മുഖ്യമന്ത്രി നിയമസഭയിൽ