ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി; മൂന്നു നിലയിലെ സന്ദര്‍ശകരെ ഒഴിപ്പിച്ചു; അപൂര്‍വ്വമെന്ന് പൊലീസും അധികൃതരും

പാരിസ് നഗരത്തിന്റെ മുഖമുദ്രയായ ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി. ആയിരക്കണക്കിന് സന്ദര്‍ശകരെ പൊലീസ് ഒഴിപ്പിച്ചു. ഈഫല്‍ ടവറിന്റെ മൂന്ന് നിലകള്‍ പൂര്‍ണമായും ഒഴിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഭീഷണിയെ തുടര്‍ന്നുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്ഥലത്ത് വിശദമായ പരിശോധന നടന്നുവരികയാണ്.

ബോംബ് വിദഗ്ധരും പൊലീസും ചേര്‍ന്നാണ് പരിശോധന. ഇത്തരം സാഹചര്യത്തില്‍ സന്ദര്‍ശകരെ ഒഴിപ്പിക്കുന്നത് സാധാരണ നടപടി ക്രമമാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു ബോംബ് ഭീഷണി സംഭവം അപൂര്‍വ്വമാണെന്നും പൊലീസ് പറഞ്ഞു.

പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഉടനെ തന്നെ പൊലീസ് മൂന്നുനിലകളും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 1889ലാണ് ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈഫല്‍ ടവര്‍ കഴിഞ്ഞ വര്‍ഷം 6.2 ദശലക്ഷം പേരാണ് സന്ദര്‍ശിച്ചതെന്നാണ് കണക്കുകള്‍.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു