സുന്ദരിക്കൊപ്പമുള്ള 'സെൽഫി' ചതിച്ചു; നാടുവിടാനൊരുങ്ങി മിസ് ഇറാഖി കുടുംബം

ഇന്നത്തെ തലമുറയിൽ സെൽഫി എന്നത് ഒരു ഹരമാണ്. അത് ഒരു താരത്തിനൊപ്പമായാലോ സുന്ദരിക്കൊപ്പമായാലോ സെൽഫിയുടെ മാറ്റ് കൂടും. എ​​​​ന്നാ​​​​ൽ, ഒ​​​​രു സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​​​ത്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ജീ​​​​വി​​​​ത​​​​ത്തി​​​​ലെ എ​​​​ല്ലാ ഹ​​​​ര​​​​ങ്ങ​​​​ളും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കേ​​​​ണ്ടിവന്ന ഗ​​​​തി​​​​കേ​​​​ടി​​​​ലാ​​​​ണ് മിസ് ഇറാഖിയായ സുന്ദരിയും കുടുംബവും. മി​​​​സ് ഇ​​​​റാ​​​​ഖാ​​യി സൗ​​​ന്ദ​​​ര്യകി​​​രീ​​​ട​​​മ​​​ണി​​​ഞ്ഞ സാ​​​​റ ഇ​​​​ഡ​​​​ൻ ആ​​​​ണ് ഒ​​​​രു “അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര സെ​​​​ൽ​​​​ഫി”യു​​​​ടെ പേ​​​​രി​​​​ൽ പൊ​​​​ല്ലാ​​​​പ്പി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ മാ​​​​സം ​​​ന​​​​ട​​​​ന്ന മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സ് പേജ​​​​ന്‍റ് മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​ടെ മി​​​​സ് ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​ഡ​​​​ർ ഗ​​​​ണ്ടേ​​​​ൽ​​​​സ്മാ​​​​നു​​​​മാ​​​​യി ചേ​​​​ർ​​​​ന്നൊ​​​​രു സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​ണ് സാ​​​​റ ചെ​​​​യ്ത കു​​​​റ്റം. കാലാ കാലങ്ങളായി ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി ശ​​​​ത്രു​​​​ത​​​​യിലുള്ള ഇറാഖികൾക്ക് സാറയുടെ സെൽഫി അങ്ങോട്ട് പിടിച്ചില്ല. ഇസ്രായേൽ സുന്ദരിയുമായുള്ള ചിത്രം ഇറാഖി സ്വദേശികളെയും വ​​​​ല്ലാ​​​​ണ്ട് പ്ര​​​​കോ​​​​പി​​​പ്പി​​​​ച്ചു. പോസ്റ്റ് ചെയ്ത ചി​​​​ത്രം മാ​​​​റ്റി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ സാ​​​​റ​​​​യു​​​​ടെ ത​​​​ല​​​​ വെ​​​​ട്ടു​​​​മെ​​​​ന്നാ​​​​യി പിന്നീട് ഭീ​​​​ഷ​​​​ണി.

താ​​​​നും അ​​​​ഡ​​​​റും ത​​​​മ്മി​​​​ലു​​​​ള്ള സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ഒ​​​​രു ചി​​​​ത്ര​​​​മെ​​​​ടു​​​​ത്ത​​​​താ​​​​ണെ​​​​ന്നും ചി​​​​ത്രം ആ​​​​രെ​​​​യെ​​​​ങ്കി​​​​ലും വേ​​​​ദ​​​​നി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ ക്ഷ​​​​മ ചോ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു സാ​​​​റ കെഞ്ചിയിട്ടും കൊ​​​​ല​​​​വി​​​​ളി അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​ല്ല. ഇ​​​​പ്പോ​​ഴി​​​​താ ഭീ​​​​ഷ​​​​ണി അ​​​​സ​​​​ഹ​​​​നീ​​​​യ​​​​മാ​​​​യ​​​​തോ​​​​ടെ സാ​​​​റ​​​​യു​​​​ടെ കു​​​​ടും​​​​ബം ഇ​​​​റാ​​​​ക്കി​​​​ൽ​​​​നി​​​​ന്നു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന സാ​​​​റ​​​​യെ നേ​​​​രി​​​​ട്ടു​​​​കി​​​​ട്ടാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​റാ​​​​ക്കിലു​​​​ള്ള കു​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ നേ​​​​രേ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ രംഗത്തു വന്നത്.​​ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ശാ​​​​ന്ത​​​​മാ​​​​കു​​​​ന്ന സമയത്ത് തി​​​​രി​​​​ച്ചെ​​​​ത്താ​​​​നാ​​​​ണ് സാ​​​​റ​​​​യു​​​​ടെ കു​​​​ടും​​​​ബാം​​ഗ​​ങ്ങ​​​​ളു​​​​ടെ തീരുമാനം. ആദ്യമായാണ് ഇത്തരത്തിൽ ഒരു സെൽഫി എടുത്തതിന്റെ പേരിൽ ഒരു കുടുംബം രാജ്യം വിടുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ