ജീവനക്കാരികളുമായി സെക്സ്; തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്നാവശ്യപ്പെട്ടു - ഇലോൺ മസ്‌കിനെതിരെ പുതിയ റിപ്പോർട്ട്

തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്നാവശ്യപ്പെട്ട് തന്റെ കമ്പനിയിലെ ജീവനക്കാരിയെ സമീപിച്ചെന്ന് ഇലോൺ മാസ്കിനെതിരെ റിപ്പോർട്ട്. ഒരു ഇൻ്റേൺ ഉൾപ്പടെ കമ്പനിയിലെ രണ്ട് ജീവനക്കാരികളുമായി ഇലോൺ മസ്ക് ലൈംഗികബന്ധത്തിൽ ഏർപെട്ടിരുന്നുവെന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുട്ടികളെ പ്രസവിക്കാൻ മസ്‌ക് ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിലാണ് പുതിയ ആരോപണം.

സ്ത്രീകളുമായി ബന്ധപ്പെട്ട് വിവിധ വിവാദങ്ങൾ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഇലോൺ മസ്ക്ക്‌. തൻ്റെ കമ്പനികളിലെ വനിതാ ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്ന‌ങ്ങളും അതിൽ ഉൾപ്പെടുന്നു. വനിതാ ജീവനക്കാരെ അസ്വസ്ഥരാക്കുന്ന ഒരു സംസ്‌കാരമാണ് സ്പേസ് എക്സിലും ടെസ്‌ലയിലും ഉൾപ്പടെ മസ്‌ക് നിർമിച്ചെടുത്തിട്ടുള്ളതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. മസ്‌ക്‌ തങ്ങളെ അസാധാരണമായ രീതിയിൽ ശ്രദ്ധിച്ചിരുന്നുവെന്നും പിന്തുടർന്നിരുന്നുവെന്നും ടെസ്ലയിലെ രണ്ട് ജീവനക്കാർ പറഞ്ഞതായിറിപ്പോർട്ടിൽ പറയുന്നു.

2016-ൽ താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ പകരം ഒരു കുതിരയെ വാങ്ങിത്തരാമെന്ന് മസ്‌ക് വാഗ്‌ദാനം ചെയ്‌തതായി അദ്ദേഹത്തിന്റെ വിമാനത്തിലെ ജീവനക്കാരി വെളിപ്പെടുത്തിയത് മുമ്പ് വലിയ വിവാദമായതാണ്. അതേപോലെ തന്റെ കുട്ടികളെ പ്രസവിക്കാൻ മസ്‌ക് തന്നോട് പലതവണ ആവശ്യപ്പെട്ടതായി 2013-ൽ സ്പേസ് എക്‌സിൽനിന്ന് രാജിവെച്ച മറ്റൊരു വനിതയും പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.

11 മക്കളുള്ള മസ്‌ക്‌ ലോക ജനസംഖ്യ ഉയർത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നയാളാണ്. ലോക ജനസംഖ്യ കുറയുകയാണെന്നും അത് പരിഹരിക്കാൻ ഉയർന്ന ഐ.ക്യൂ. ഉള്ള വ്യക്തികൾ കൂടുതൽ പ്രത്യുല്പാദനം നടത്തണമെന്നും ആഹ്വാനം ചെയ്യുന്നയാളാണ് മമാസ്ക്. സ്പേസ് എക്‌സിൽ പ്രവർത്തിച്ചിരുന്നു ഒരു യുവതിയെ മസ്‌ക് പലതവണ രാത്രി വീട്ടിലേക്ക് ക്ഷണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

ഇരുവരും തമ്മിലുള്ള ടെക്സ്റ്റ് മെസേജുകളും റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് സ്പേസ് എക്‌സിൻ്റേയും മസ്‌കിൻ്റേയും അഭിഭാഷകർ തള്ളി. ലൈംഗിക ആരോപണം, അവിഹിതം തുടങ്ങി മസ്‌ക് തൻ്റെ ജോലി സമയത്ത് എൽഎസ്‌ഡി, കൊക്കെയ്ൻ, എക്സ്റ്റസി, മഷ്റൂം, കെറ്റാമിൻ തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങളും മുമ്പ് ഉയർന്നിട്ടുണ്ട്.

Latest Stories

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ