പല തവണ ലൈംഗിക ആരോപണങ്ങളാല്‍ പുലിവാല്‍ പിടിച്ചിട്ടുള്ള താരമാണ് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. 2000 ല്‍ വിവാഹിതയായ ബ്രിട്ടീഷ് നഴ്സിന് അശ്ലീല സന്ദേശമയച്ചതിന് വോണിന് ഓസീസ് ഉപനായകത്വം വരെ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നും പല ലൈംഗിക ആരോപണങ്ങള്‍ വോണിനെ എതിരെ ഉയര്‍ന്നു. ഇതിലൂടെ താരത്തിന്റെ വിവാഹ ബന്ധം വരെ തകര്‍ന്നിരുന്നു. ഇപ്പോഴിതാ പുതിയ ലൈംഗിക വിവാദത്തില്‍ പെട്ടിരിക്കുകയാണ് വോണ്‍.
കാമുകിക്കും ലൈംഗിക തൊഴിലാളികള്‍ക്കുമൊപ്പം സെക്‌സ് പാര്‍ട്ടി നടത്തിയാണ് വോണ്‍ വിവാദത്തിലായിരിക്കുന്നത്. ലണ്ടനിലെ വസതിയില്‍ രാത്രിയില്‍ വീടിന്റെ ജനാലകല്‍ തുറന്നിട്ട് വലിയ ശബ്ദ കോലാഹലങ്ങളോടെയായിരുന്നു വോണിന്റെ സെക്‌സ് പാര്‍ട്ടി. ഇത് അയല്‍ക്കാരില്‍ ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഇത് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്ത് വന്നു.
Read more
വോണിന്റെ വീട്ടില്‍ വലിയ ശബ്ദ കോലാഹലങ്ങള്‍ കേട്ടു. ആദ്യം എന്താണ് നടക്കുന്നതെന്ന് മനസിലായില്ല. ഇത് മണിക്കൂറുകളോളം തുടര്‍ന്നു. പാര്‍ട്ടിക്ക് ശേഷം മൂന്ന് വനിതകള്‍ വോണിന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വോണിനൊപ്പമുണ്ടായിരുന്ന ലൈംഗിക തൊഴിലാളികളുടെ പേര് ഡാവിന, പോപ്പി എന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ വോണിനൊപ്പമുള്ള പുതിയ കാമുകിയുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.