ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയില്‍ തുടരാം; വിസ കാലാവധി നീട്ടി നല്‍കി ഇന്ത്യ

ഇന്ത്യയില്‍ അഭയം തേടിയ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടി നല്‍കി ഇന്ത്യ. ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാന്‍ സമ്മര്‍ദ്ദമുയരുന്നതിന് പിന്നാലെയാണ് രാജ്യം വിസ കാലാവധി നീട്ടി നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റ് 5ന് ആയിരുന്നു ഹസീന ഇന്ത്യയിലെത്തിയത്.

ഹസീന ഉള്‍പ്പെടെ 96 പേരുടെ പാസ്‌പോര്‍ട്ട് പുനസ്ഥാപിച്ചതായി ബംഗ്ലാദേശില്‍ അധികാരത്തിലേറിയ ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹസീനയുടെ വിസ കാലാവധി നീട്ടി നല്‍കിയത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം കൊടുംപിരി കൊണ്ടതിന് പിന്നാലെ ആയരിന്നു 16 വര്‍ഷത്തെ അവാമി ലീഗിന്റെ ഭരണം ബംഗ്ലാദേശില്‍ അവസാനിച്ചത്.

ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ ഹസീനയ്ക്ക് അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. ഹസീനയുടെ പേരില്‍ മൂന്നുകേസുകളാണ് അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ എടുത്തിട്ടുള്ളത്.

Latest Stories

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍

വേനല്‍ച്ചൂടില്‍ ആശ്വാസം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ വരുന്നു

ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു

" ആ താരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ "; റിക്കി പോണ്ടിങ്ങിന്റെ വാക്കുകൾ വൈറൽ

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ